ധനകാര്യ മന്ത്രാലയം
5ജിക്കായി കരുത്തുറ്റ ആവാസവ്യവസ്ഥയൊരുക്കുന്നതിന് ഡിസൈന്‍-ലെഡ് നിര്‍മാണ പദ്ധതി നിര്‍ദേശിച്ച് കേന്ദ്രബജറ്റ് 2022-23
2022-23 കാലയളവിനുള്ളില്‍ 5ജി മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യമായ സ്‌പെക്ട്രം ലേലം 2022-ല്‍ നടത്തണം
ഗ്രാമീണ, വിദൂരമേഖലകളില്‍ താങ്ങാനാകുന്ന നിരക്കില്‍ ബ്രോഡ്ബാന്‍ഡ്, മൊബൈല്‍ സേവന വ്യാപനം സാധ്യമാക്കുന്നതിന് യുഎസ്ഒഎഫിന്റെ കീഴിലുള്ള വാര്‍ഷികശേഖരത്തിന്റെ 5% അനുവദിക്കും
എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കുന്നതിനുള്ള കരാറുകള്‍ 2022-23ല്‍ പിപിപി വഴി ഭാരത്നെറ്റ് പദ്ധതിക്കുകീഴില്‍ നല്‍കും
Posted On:
01 FEB 2022 1:10PM by PIB Thiruvananthpuram
2022-23 ലെ കേന്ദ്രബജറ്റ്, അടുത്ത 25 വര്‍ഷത്തെ അമൃതകാലത്തില്‍ സമ്പദ്വ്യവസ്ഥയെ നയിക്കാനുള്ള അടിത്തറ പാകാനും ഒരു രൂപരേഖ നല്‍കാനുമാണു ശ്രമിക്കുന്നത്. ബ്ലൂപ്രിന്റ് നല്‍കാനും ശ്രമിക്കുന്നു - ഇന്ത്യ @75ല്‍ നിന്ന് ഇന്ത്യ@100-ലേക്ക്. ''2021- 22ലെ ബജറ്റില്‍ വിഭാവനം ചെയ്ത കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും മുന്നോട്ടുപോകുന്നത്. സാമ്പത്തിക പ്രസ്താവനയുടെയും സാമ്പത്തികസ്ഥിതിയുടെയും സുതാര്യത ഉള്‍പ്പെടുന്ന അടിസ്ഥാന തത്വങ്ങള്‍ ഗവണ്‍മെന്റിന്റെ ഉദ്ദേശ്യവും ശക്തിയും വെല്ലുവിളികളും പ്രതിഫലിപ്പിക്കുന്നു'': കേന്ദ്രബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞത് ഇങ്ങനെ.
അമൃതകാലത്തു ചില ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലൂടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയും ഫിന്‍ടെക്കും, സാങ്കേതികവിദ്യാധിഷ്ഠിത വികസനവും പ്രോത്സാഹിപ്പിക്കുക എന്ന വീക്ഷണം പൂര്‍ണതയിലെത്തിക്കാനാണു ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.
ടെലികോം മേഖല:
ഉല്‍പ്പാദനബന്ധിത ആനുകൂല്യ (പിഎല്‍ഐ) പദ്ധതിയുടെ ഭാഗമായി, 5ജിക്കായി ശക്തമായ ആവാസവ്യവസ്ഥയ്ക്കു രൂപംനല്‍കാന്‍ 2022-23ലെ കേന്ദ്രബജറ്റ് ഡിസൈന്‍-ലെഡ് നിര്‍മാണപദ്ധതി നിര്‍ദ്ദേശിച്ചു. 60 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം കോടി രൂപയുടെ അധിക ഉല്‍പ്പാദനത്തിനും സാധ്യതയുള്ള, ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാട് കൈവരിക്കുന്നതിനുള്ള 14 മേഖലകളിലെ ഉല്‍പ്പാദനബന്ധിത ആനുകൂല്യത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.
ടെലികമ്മ്യൂണിക്കേഷനും, വിശേഷിച്ച് 5ജി സാങ്കേതികവിദ്യയ്ക്കും, വളര്‍ച്ച പ്രാപ്തമാക്കാനും തൊഴിലവസരങ്ങള്‍ നല്‍കാനും കഴിയുമെന്ന് ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു. സ്വകാര്യ ടെലികോം ദാതാക്കള്‍ 2022-23 കാലയളവിനുള്ളില്‍ 5ജി മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ സ്‌പെക്ട്രം ലേലങ്ങള്‍ 2022-ല്‍ നടത്തും.
കൂടാതെ, ഗ്രാമീണ, വിദൂര പ്രദേശങ്ങളില്‍ താങ്ങാനാകുന്ന നിരക്കില്‍ ബ്രോഡ്ബാന്‍ഡ്, മൊബൈല്‍ സേവനങ്ങളുടെ വ്യാപനം സാധ്യമാക്കുന്നതിന്, യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടിന് (യുഎസ്ഒഎഫ്) കീഴില്‍ വാര്‍ഷിക ശേഖരത്തിന്റെ അഞ്ച് ശതമാനം നീക്കിവയ്ക്കാന്‍ ബജറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് സാങ്കേതികവിദ്യകളുടെയും പ്രതിവിധികളുടെയും ഗവേഷണ-വികസനത്തെയും വാണിജ്യവല്‍ക്കരണത്തെയും പ്രോത്സാഹിപ്പിക്കും.
നഗരപ്രദേശങ്ങളിലേതിനു തുല്യമായി എല്ലാ ഗ്രാമങ്ങളിലും ഇ-സേവനങ്ങള്‍, ആശയവിനിമയ സൗകര്യങ്ങള്‍, ഡിജിറ്റല്‍ വിഭവങ്ങള്‍ എന്നിവ കൊണ്ടുവരുന്നതിന്, വിദൂരമേഖലകള്‍ ഉള്‍പ്പെടെ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കുന്നതിനുള്ള കരാറുകള്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ബജറ്റ് വ്യക്തമാക്കി. 2022-23ല്‍ പിപിപി വഴി ഭാരത്നെറ്റ് പദ്ധതിക്കുകീഴിലാകും ഇതു നടപ്പാക്കുക. 2025-ല്‍ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ. ഒപ്റ്റിക്കല്‍ ഫൈബറിന്റെ മികച്ചതും കാര്യക്ഷമവുമായ ഉപയോഗം സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ND
***
(Release ID: 1794377)
Visitor Counter : 282