പ്രധാനമന്ത്രിയുടെ ഓഫീസ്
എൻസിസി റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
പോസ്റ്റഡ് ഓണ്‍:
27 JAN 2022 7:28PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 28 ന് ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിലെ കരിയപ്പ ഗ്രൗണ്ടിൽ പ്രധാനമന്ത്രിയുടെ എൻ സി സി റാലിയെ അഭിസംബോധന ചെയ്യും.
എൻസിസി റിപ്പബ്ലിക് ദിന ക്യാമ്പിന്റെ സമാപന റാലി എല്ലാ വർഷവും ജനുവരി 28 ന് നടക്കുന്നു. ചടങ്ങിൽ, പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും, എൻസിസി കേഡറ്റുകളുടെ മാർച്ച് പാസ്റ്റ് അവലോകനം ചെയ്യും, കൂടാതെ എൻസിസി കേഡറ്റുകൾ ആർമി ആക്ഷൻ, സ്ലിതറിംഗ്, മൈക്രോലൈറ്റ് ഫ്ലയിംഗ്, പാരാസെയിലിംഗ്, സാംസ്കാരിക പരിപാടികൾ എന്നിവയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും സാക്ഷ്യം വഹിക്കും. മികച്ച കേഡറ്റുകൾക്ക് പ്രധാനമന്ത്രിയിൽ നിന്ന് മെഡലും ബാറ്റണും ലഭിക്കും.
ND
( റിലീസ് ഐ.ഡി: 1793073)
സന്ദര്‍ശക കൗണ്ടര്‍ : 239
ഈ റിലീസ് വായിക്കുക:
Kannada
,
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu