പ്രധാനമന്ത്രിയുടെ ഓഫീസ്
മേഘാലയയുടെ 50-ാം സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
"മേഘാലയ ലോകത്തിന് പ്രകൃതി, പുരോഗതി, സംരക്ഷണം, പരിസ്ഥിതി സുസ്ഥിരത എന്നിവയുടെ സന്ദേശം നൽകി"
"പ്രതിഭാധനരായ കലാകാരന്മാരാൽ മേഘാലയ ഭരിതമാണ് , ഷില്ലോംഗ് ചേംബർ ഗായകസംഘം അതിനെ പുതിയ ഉയരങ്ങളിലെത്തിച്ചു"
"മേഘാലയയുടെ സമ്പന്നമായ കായിക സംസ്കാരത്തിൽ നിന്ന് രാജ്യത്തിന് വലിയ പ്രതീക്ഷയുണ്ട്"
"മേഘാലയയിൽ നിന്നുള്ള സഹോദരിമാർ മുള നെയ്ത്ത് കലയെ പുനരുജ്ജീവിപ്പിച്ചു, കഠിനാധ്വാനികളായ കർഷകർ മേഘാലയയെ ജൈവ സംസ്ഥാനമെന്ന സ്വത്വത്തെ ശക്തിപ്പെടുത്തുന്നു"
Posted On:
21 JAN 2022 1:07PM by PIB Thiruvananthpuram
മേഘാലയയുടെ 50-ാം സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മേഘാലയയിലെ ജനങ്ങളെ അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ രൂപീകരണത്തിനും വികസനത്തിനും സംഭാവന നൽകിയ എല്ലാവർക്കും അദ്ദേഹം ആദരാമർപ്പിച്ചു . പ്രധാനമന്ത്രിയായ ശേഷം വടക്കു കിഴക്കൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ താൻ ഷില്ലോങ്ങിലെത്തിയത്, ചടങ്ങിൽ സംസാരിക്കവെ, അദ്ദേഹം അനുസ്മരിച്ചു. 3-4 പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം ഒരു പ്രധാനമന്ത്രി സംസ്ഥാനത്തെത്തുന്ന ആദ്യ സന്ദർശനമായിരുന്നു അത്. പ്രകൃതിയോട് അടുത്തിടപഴകുന്ന ആളുകൾ എന്ന നിലയിലുള്ള തങ്ങളുടെ വ്യക്തിത്വം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിച്ചു . "മേഘാലയ ലോകത്തിന് പ്രകൃതി, പുരോഗതി, സംരക്ഷണം, പരിസ്ഥിതി സുസ്ഥിരത എന്നിവയുടെ സന്ദേശം നൽകി", ശ്രീ മോദി പറഞ്ഞു.
'ചൂളമടിക്കുന്ന ഗ്രാമത്തിന്റെ ' പാരമ്പര്യത്തെയും എല്ലാ ഗ്രാമങ്ങളിലെയും ഗായകസംഘങ്ങളെയും പരാമർശിച്ചുകൊണ്ട്, കലയുടെയും സംഗീതത്തിന്റെയും മേഖലകളിൽ സംസ്ഥാനത്തിന്റെ സംഭാവനകളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. പ്രഗത്ഭരായ കലാകാരന്മാരാൽ നിറഞ്ഞതാണ് ഈ നാടെന്നും ഷില്ലോങ് ചേംബർ ക്വയർ അതിനെ പുതിയ ഉയരങ്ങളിലെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഘാലയയുടെ സമ്പന്നമായ കായിക സംസ്കാരത്തിൽ നിന്ന് രാജ്യത്തിന് വലിയ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജൈവകൃഷി മേഖലയിൽ സംസ്ഥാനത്തിന്റെ വർദ്ധിച്ചുവരുന്ന പ്രശസ്തിയും പ്രധാനമന്ത്രി എടുത്തു പറഞ്ഞു . “മേഘാലയയിലെ സഹോദരിമാർ മുള നെയ്ത്ത് കലയെ പുനരുജ്ജീവിപ്പിച്ചു, കഠിനാധ്വാനികളായ കർഷകർ മേഘാലയയുടെ ജൈവ സംസ്ഥാനമെന്ന സ്വത്വത്തെ ശക്തിപ്പെടുത്തുകയാണ്,” അദ്ദേഹം പറഞ്ഞു.
മികച്ച റോഡ്, റെയിൽ, വിമാന കണക്റ്റിവിറ്റിക്ക് വേണ്ടിയുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. സംസ്ഥാനത്തെ ജൈവ ഉൽപന്നങ്ങൾക്ക് ആഭ്യന്തരവും ആഗോളവുമായ പുതിയ വിപണി ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികൾ ജനങ്ങളിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും സംസ്ഥാന ഗവണ്മെന്റ് നടത്തുന്നുണ്ട്. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന, ദേശീയ ഉപജീവന ദൗത്യം തുടങ്ങിയ പദ്ധതികൾ മേഘാലയയ്ക്ക് ഗുണം ചെയ്തു. ഇന്ന്, ജൽ ജീവൻ മിഷൻ 2019 ൽ വെറും ഒരു ശതമാനം വീടുകളിൽ നിന്ന് 33 ശതമാനം വീടുകളിലേക്ക് പൈപ്പ് വെള്ളം എത്തിച്ചു. വാക്‌സിൻ വിതരണത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്ന ആദ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് മേഘാലയ, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രസംഗം ഉപസംഹരിക്കവേ, ടൂറിസത്തിനും ജൈവ ഉൽപന്നങ്ങൾക്കും പുറമെ പുതിയ മേഖലകൾ വികസിപ്പിക്കുന്നതിനുള്ള തന്റെ തുടർ പിന്തുണയും നിശ്ചയദാർഢ്യവും പ്രധാനമന്ത്രി മേഘാലയയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകി.
Greetings to the people of Meghalaya on this special Statehood Day. https://t.co/r2lRmjlWuC
— Narendra Modi (@narendramodi) January 21, 2022
पिछले 50 साल में मेघालय के लोगों ने प्रकृति के पास होने की अपनी पहचान को मज़बूत किया है।
सुरीले झरनों को देखने के लिए, स्वच्छ और शांत वातावरण अनुभव करने के लिए, आपकी अनूठी परंपरा से जुड़ने के लिए देश-दुनिया के लिए मेघालय आकर्षक स्थान बन रहा है: PM @narendramodi
— PMO India (@PMOIndia) January 21, 2022
मेघालय ने प्रकृति और प्रगति का, conservation और eco-sustainability का संदेश दुनिया को दिया है।
खासी, गारो और जयंतिया समुदाय के हमारे भाई-बहन, इसके लिए विशेष तौर पर सराहना के पात्र हैं: PM @narendramodi
— PMO India (@PMOIndia) January 21, 2022
बीते 7 सालों में केंद्र सरकार ने पूरी ईमानदारी से मेघालय की विकास यात्रा को तेज़ करने का प्रयास किया है।
विशेष रूप से बेहतर रोड, रेल और एयर कनेक्टिविटी सुनिश्चित करने के लिए केंद्र सरकार पूरी तरह से कमिटेड है: PM @narendramodi
— PMO India (@PMOIndia) January 21, 2022
मेघालय ने बहुत कुछ हासिल किया है।
लेकिन अभी भी मेघालय को बहुत कुछ हासिल करना बाकी है।
टूरिज्म और ऑर्गेनिक फार्मिंग के अलावा भी मेघालय में नए सेक्टर्स के विकास के लिए प्रयास ज़रूरी हैं।
मैं आपके हर प्रयास के लिए आपके साथ हूं: PM @narendramodi
— PMO India (@PMOIndia) January 21, 2022
*** ND ***
(Release ID: 1791441)
Visitor Counter : 192
Read this release in:
Marathi
,
English
,
Urdu
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada