സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

ഇന്ത്യന്‍ പുനരുപയോഗ ഊര്‍ജവികസന ഏജന്‍സി ലിമിറ്റഡിന് (ഐആര്‍ഇഡിഎ) 1,500 കോടിയുടെ ധനസഹായം നല്‍കാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


പ്രതിവര്‍ഷം 10,200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; 7.49 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനു തുല്യമായ അളവില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് ബഹിര്‍ഗമനം കുറയ്ക്കും

Posted On: 19 JAN 2022 3:40PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതി ഇന്ത്യന്‍ പുനരുപയോഗ ഊര്‍ജവികസന ഏജന്‍സി ലിമിറ്റഡിന് (ഐആര്‍ഇഡിഎ) 1,500 കോടി രൂപയുടെ ധനസഹായം നല്‍കുന്നതിന് അംഗീകാരം നല്‍കി.

ഈ ധനസഹായം പ്രതിവര്‍ഷം 10,200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും 7.49 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനു തുല്യമായ അളവില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് ബഹിര്‍ഗമനം കുറയ്ക്കാനും സഹായിക്കും.


കേന്ദ്ര സര്‍ക്കാര്‍ ഓഹരി ഇനത്തില്‍ അനുവദിക്കുന്ന 1,500 കോടി രൂപ ഐആര്‍ഇഡിഎയെ ഇനിപ്പറയുന്ന കാര്യങ്ങളില്‍ സഹായിക്കും:

1. പുനരുപയോഗ ഊര്‍ജ മേഖലയില്‍ ഏകദേശം 12,000 കോടി രൂപ കടം കൊടുക്കുന്നതിന് സഹായിക്കും. ഇത് ഏകദേശം 3500-4000 മെഗാവാട്ടിന്റെ അധികശേഷിക്കായുള്ള പുനരുപയോഗ ഊര്‍ജ്ജ മേഖലയുടെ കടാവശ്യങ്ങള്‍ നിറവേറ്റും.

2. അതിന്റെ അറ്റവരുമാനം മെച്ചപ്പെടുത്തും. അതുവഴി അധികമായി പുനരുപയോഗ ഊര്‍ജ്ജമേഖലയെ സാമ്പത്തികമായി മെച്ചപ്പെടുത്തുകയും കേന്ദ്രഗവണ്‍മെന്റിന്റെ ലക്ഷ്യം നിറവേറ്റുന്നതിലേക്ക് നയിക്കുകയും ചെയ്യും.

3. കടം കൊടുക്കാനും വാങ്ങാനുമുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി മൂലധന-അപായസാധ്യത ആസ്തി അനുപാതം (സിആര്‍എആര്‍) വര്‍ധിപ്പിക്കും.

പുനരുപയോഗ ഊര്‍ജ്ജ മേഖലയ്ക്കായുള്ള സവിശേഷ ബാങ്കിതര ധനകാര്യ സ്ഥാപനമായി 1987ല്‍ സ്ഥാപിക്കപ്പെട്ട ഐആര്‍ഇഡിഎ, എംഎന്‍ആര്‍ഇയുടെ അധികാര പരിധിയിലുള്ള ഒരു മിനി രത്ന (കാറ്റഗറി-1) കമ്പനിയാണ്. സാങ്കേതിക-വാണിജ്യരംഗങ്ങളില്‍ വൈദഗ്ധ്യമുള്ള, 34 വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള ഐആര്‍ഇഡിഎ, ബാങ്ക്/എഫ്എല്‍ എന്നിവയ്ക്ക് പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വായ്പകള്‍ നല്‍കാനും മറ്റും ആത്മവിശ്വാസമേകുന്നു.(Release ID: 1790973) Visitor Counter : 236