പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വാക്സിൻ യജ്ഞം ഒരു വർഷം പൂർത്തിയാക്കിയ വേളയിൽ ഇതുമായി ബന്ധപ്പെട്ടവരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു


വാക്സിൻ യജ്ഞത്തിൽ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 16 JAN 2022 12:31PM by PIB Thiruvananthpuram

വാക്സിൻ യജ്ഞം ഒരു  വർഷം പൂർത്തിയാക്കിയ വേളയിൽ ഇതുമായി  ബന്ധപ്പെട്ട ഓരോ വ്യക്തിയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു. വാക്സിൻ  യജ്ഞത്തിൽ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. കൊവിഡ്-19 നെതിരായ പോരാട്ടത്തിന് ഇന്ത്യയുടെ വാക്‌സിനേഷൻ പരിപാടി വലിയ കരുത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

MyGovIndia യുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി, ട്വീറ്റുകളുടെ പരമ്പരയിൽ പറഞ്ഞു:  

"ഇന്ന് നാം   വാക്സിൻ  യജ്ഞത്തി ന്റെ ഒന്നാം വാർഷികം  ആഘോഷിക്കുന്നു.

നമ്മുടെ വാക്സിനേഷൻ യജ്ഞവുമായി ബന്ധപ്പെട്ട ഓരോ വ്യക്തിയെയും ഞാൻ അഭിവാദ്യം ചെയ്യുന്നു.

വാക്സിനേഷൻ പ്രോഗ്രാം കോവിഡ് -19 നെതിരായ പോരാട്ടത്തിന് വലിയ ശക്തി നൽകി. ഇത് ജീവൻ രക്ഷിക്കുന്നതിനും ഉപജീവനമാർഗങ്ങൾ സംരക്ഷിക്കുന്നതിനും കാരണമായി.

അതേസമയം, നമ്മുടെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും പങ്ക് അസാധാരണമാണ്. വിദൂര പ്രദേശങ്ങളിൽ ആളുകൾ വാക്സിനേഷൻ എടുക്കുന്നതോ അല്ലെങ്കിൽ നമ്മുടെ ആരോഗ്യ പ്രവർത്തകർ അവിടെ വാക്സിനുകൾ എടുക്കുന്നതോ ആയ കാഴ്ചകൾ കാണുമ്പോൾ, നമ്മുടെ ഹൃദയവും മനസ്സും അഭിമാനത്താൽ നിറയും.

മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലെ  ഇന്ത്യയുടെ സമീപനം എല്ലായ്പ്പോഴും ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായി രിക്കും. നമ്മുടെ സഹപൗരന്മാർക്ക് ശരിയായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നാം ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുകയാണ്.

നമുക്ക്  കോവിഡ് -19 മായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളുകളും പിന്തുടരുകയും പകർച്ചവ്യാധിയെ  മറികടക്കുകയും ചെയ്യാം."

 

***

ND MRD

****


(Release ID: 1790304) Visitor Counter : 237