ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
2022 ജനുവരി ആറിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആരോഗ്യമന്ത്രാലയം നടത്തിയ ചർച്ചയിലെ പരാമർശങ്ങൾ എന്നപേരിൽ പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാണ്
Posted On:
07 JAN 2022 10:41AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 7, 2021
രാജ്യത്തെ കോവിഡ് സാഹചര്യത്തെ പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നും, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒമിക്‌റോണിന്റെ വളരെ കുറച്ച് കേസുകൾ മാത്രമുള്ളതിനാൽ പരിഭ്രമിക്കേണ്ടതില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഇന്നലെ നടത്തിയ ചർച്ചയിൽ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . ഇത്തരം റിപ്പോർട്ടുകൾ സത്യ വിരുദ്ധവും, തെറ്റിദ്ധാരണജനകവും, വസ്തുതാവിരുദ്ധവുമാണ്.
കോവിഡ് വ്യാപനത്തിന്റെ ആഗോള-ആഭ്യന്തര നില, രാജ്യത്തെ ഒമിക്രോൺ വ്യാപനം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര ആരോഗ്യ സെക്രട്ടറി നൽകിയിരുന്നു. വർദ്ധിക്കുന്ന കോവിഡ് കേസുകളെ നിയന്ത്രിക്കാനും, രോഗവ്യാപനം തടയാനും സംസ്ഥാനങ്ങളിൽ സ്വീകരിച്ചിട്ടുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ സംബന്ധിച്ച വിവരങ്ങളും അദ്ദേഹം യോഗത്തിൽ കൈമാറി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ, അവയുടെ അയൽ സംസ്ഥാനങ്ങൾ എന്നിവയ്ക്കാണ് യോഗത്തിൽ പ്രത്യേക പ്രാധാന്യം നൽകിയത്.
RRTN/SKY
(Release ID: 1788281)
Visitor Counter : 183
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada