പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജാർഖണ്ഡിലെ പാകുർ ബസ് അപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


ദുരന്തത്തിനിരയായവർക്ക് പിഎംഎൻആർഎഫിൽ നിന്നുള്ള ധനസഹായത്തിന് അംഗീകാരം

Posted On: 05 JAN 2022 8:55PM by PIB Thiruvananthpuram

ജാർഖണ്ഡിലെ പാകൂരിൽ ബസ് അപകടത്തിൽ മരിച്ചവർക്കു  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം പ്രാർത്ഥിച്ചു.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക്     പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവരുടെ അടുത്ത ബന്ധുക്കൾക്ക്  50,000 രൂപ വീതവും നൽകുമെന്ന്  പിഎംഒ പറഞ്ഞു.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പി എം ഓ പറഞ്ഞു : 

“ജാർഖണ്ഡിലെ പാകൂരിൽ നടന്ന ബസ് അപകടത്തിൽ ഞാൻ വേദനിക്കുന്നു. ദുഃഖകരമായ ഈ വേളയിൽ, മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ: പ്രധാനമന്ത്രി നരേന്ദ്രമോദി.

“. പാകൂരിൽ അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് സഹായധനമായി പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000  രൂപയും  നൽകും. "


(Release ID: 1787819) Visitor Counter : 165