ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

ഒരാഴ്ച നീണ്ടുനിൽക്കുന്ന ആസാദി കാ ഡിജിറ്റൽ മഹോത്സവ് ഐടി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

Posted On: 29 NOV 2021 2:09PM by PIB Thiruvananthpuram
ഒരാഴ്ച നീണ്ടുനിൽക്കുന്ന ആസാദി കാ ഡിജിറ്റൽ മഹോത്സവ് 2021 നവംബർ 29-ന് ന്യൂഡൽഹിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിൽ കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി ശ്രീ. രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
 
സാങ്കേതികവിദ്യയുടെയും പൗരന്മാരുടെ അഭിലാഷങ്ങളുടെയും തീവ്രത വർദ്ധിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും കണക്റ്റിവിറ്റി, ഗവൺമെന്റ് സേവനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഡിജിറ്റലൈസേഷൻ, രാജ്യത്തെ ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ആഗോള നിലവാരമുള്ള നിയമം, നിർമിതബുദ്ധി, 5 ജി അടക്കമുള്ള നൂതന സാങ്കേതികവിദ്യയിൽ നേതൃത്വ സ്ഥാനം, നൈപുണ്യ-പ്രതിഭാ ശേഷി വികസനം എന്നീ ആറ് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്ന് ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
 
ഡിജിറ്റൽ ഇന്ത്യയ്ക്ക് കീഴിലുള്ള നേട്ടങ്ങളെക്കുറിച്ചുള്ള 75 വിജയകഥകൾ ചേർന്ന ഒരു സിനിമ,  ഇന്ത്യയുടെ നിർമിത ബുദ്ധി യാത്ര വിശദമാക്കുന്ന '75@75 India's AI Journey' എന്നിവയ്ക്ക് ഉദ്ഘാടന സെഷൻ സാക്ഷ്യം വഹിച്ചു.  ഉമങ് (UMANG) സേവനങ്ങൾ അനുബന്ധ സഹായ വിധത്തിൽ ലഭ്യമാക്കുന്നതിനുള്ള നയവും പ്രഖ്യാപിച്ചു. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ഗവൺമെന്റിന്റെയും  സ്റ്റാർട്ടപ്പുകളുടെയും സംരംഭങ്ങളെക്കുറിച്ചുള്ള 50 ഓളം സ്റ്റാളുകൾ അടങ്ങുന്ന പ്രദർശന ഹാളുകൾ തുറന്നു.
 
പരിപാടിയുടെ വിശദമായ വിവരങ്ങൾ https://amritmahotsav.negd.in/ എന്ന ലിങ്കിൽ ലഭ്യമാണ്.
 
ഡിജിറ്റൽ ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പരിപാടി തത്സമയ സംപ്രേഷണം ചെയ്തു: https://www.youtube.com/DigitalIndiaofficial/
 

 

ReplyReply allForward


(Release ID: 1776226) Visitor Counter : 172