പ്രധാനമന്ത്രിയുടെ ഓഫീസ്
ഗ്രാമീണ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് തന്റെ ബഹുമാനാർത്ഥം പ്രത്യേക ട്യൂൺ സൃഷ്ടിച്ചതിന് കോങ്‌തോങ്ങിലെ ജനങ്ങളോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു
Posted On:
28 NOV 2021 12:03PM by PIB Thiruvananthpuram
മേഘാലയയിലെ ചൂളമടിക്കുന്ന ഗ്രാമം എന്നറിയപ്പെടുന്ന കോങ്ങ് തോങ് ഗ്രാമത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുന്നതിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഒരു പ്രത്യേക രാഗത്തിന് രുപം നൽകിയ കോങ്‌തോങ്ങിലെ ജനങ്ങളോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.
മേഘാലയ മുഖ്യമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
"കോങ്‌തോങ്ങിലെ ജനങ്ങളോട് നന്ദിയുണ്ട് . മേഘാലയയുടെ ടൂറിസം സാധ്യതകൾ വർധിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റ് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. അതെ, ഈയിടെ സംസ്ഥാനത്ത് നടന്ന ചെറി ബ്ലോസം ഫെസ്റ്റിവലിന്റെ മികച്ച ചിത്രങ്ങളും കണ്ടു. മനോഹരം."
****
(Release ID: 1775796)
Visitor Counter : 151
Read this release in:
Marathi
,
English
,
Urdu
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada