പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചികയെക്കുറിച്ചുള്ള വിശദീകരണ കുറിപ്പ്


ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക: എന്‍.എഫ്.എച്ച്.എസ്-4 (2015-16) ആധാരമാക്കിയുള്ള അടിസ്ഥാന റിപ്പോര്‍ട്ട്

Posted On: 27 NOV 2021 9:20AM by PIB Thiruvananthpuram

1. കാബിനറ്റ് സെക്രട്ടറിയുടെ പരിഷ്‌കാരങ്ങള്‍ക്കും വളര്‍ച്ചയ്ക്കുമുള്ള (ജി.ഐ.ആര്‍.ജി) മുന്‍കൈയ്ക്ക് കീഴിലെ ആഗോള സൂചികയില്‍, മാനവ വികസന സൂചിക (എച്ച്.ഡി.ഐ), ആഗോള പട്ടിണി സൂചിക (ജി.എച്ച്.ഐ), ആഗോള മത്സര സൂചിക (ജി.സി.ഐ), ആഗോള മൂലധന സൂചിക (എച്ച്.സി.ഐ), ആഗോള നൂതനാശയ സൂചിക (ജി.ഐ.ഐ) എന്നിവയുള്‍പ്പെടെ മറ്റുള്ള 29 ആഗോള സൂചികകളില്‍ രാജ്യത്തിന്റെ പ്രകടനം നിരീക്ഷിക്കുന്നു. പ്രധാനപ്പെട്ട സാമൂഹിക, സാമ്പത്തിക, മറ്റ് അംഗീകൃത അന്താരാഷ്ട്ര സൂചികകളുടെ നിരീക്ഷണ സംവിധാനത്തിന് ഊന്നല്‍ നല്‍കുന്നതിനും ഈ ആഗോള സൂചികകളുടെ ഫലങ്ങള്‍ അതിനനുസരിച്ച് ഇന്ത്യയുടെ പ്രകടനത്തില്‍ ദൃശ്യമാകുന്ന തരത്തില്‍ അവ ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുന്നതിനുമാണ് ഇത്  ലക്ഷ്യമാക്കുന്നത്. ഈ സംരംഭത്തിന് കീഴില്‍, ബഹുമുഖ ദാരിദ്ര്യ സൂചികയുടെ (എം.പി.ഐ) നോഡല്‍ മന്ത്രാലയമാണ് നിതി ആയോഗ്. ആഗോള എം.പി.ഐ 2021 അനുസരിച്ച്, 109 രാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക് 66 ആണ്. ആഗോള എം പി ഐ  റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുക എന്ന വലിയ ലക്ഷ്യത്തോടെ സമഗ്രമായ പരിഷ്‌കരണ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി ആഗോള എം.പി.ഐ പുനര്‍നിര്‍മിക്കുകയും ആഗോളതലത്തില്‍ വിന്യസിച്ചിരിക്കുന്നതും എന്നാല്‍ ഇഷ്ടാനുസൃതമാക്കപ്പെട്ടതു മായ ഒരു ഇന്ത്യന്‍ എം.പി.ഐ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ദേശീയ എം.പി.ഐ പദ്ധതി ലക്ഷ്യമിടുന്നത്. എം.പി.ഐയുടെ നോഡല്‍ മന്ത്രാലയം എന്ന നിലയില്‍, സൂചികയുടെ പ്രസിദ്ധീകരണ ഏജന്‍സികളുമായി ഇടപഴകുന്നതിനും; പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളെയും റാങ്ക് ചെയ്യുന്നതിനും, കൂടാതെ ഓരോ ദേശീയ എം.പി.ഐ സൂചകത്തിലേക്കും മാപ്പ് ചെയ്ത പന്ത്രണ്ട് ലൈന്‍ മന്ത്രാലയങ്ങളുമായി കൂടിയാലോചിക്കുന്നതിന് ഒരു അന്തര്‍-മന്ത്രാലയ എം.പി.ഐ ഏകോപന സമിതി(എം.പി.ഐ.സി.സി) രൂപീകരിക്കുന്നതിനുമുള്ള ഉത്തരവാദിത്വവും നിതി ആയോഗിനുണ്ട്.

2. ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക: ദേശീയ കുടുംബാരോഗ്യ സര്‍വേ 4 (എന്‍.എഫ്.എച്ച്.എസ്)(2015-16) ആധാരമാക്കിയുള്ള അടിസ്ഥാന റിപ്പോര്‍ട്ട് നീതിആയോഗ് 12 ലൈന്‍ മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച് സംസ്ഥാന ഗവൺമെന്റുകളുമായും  സൂചിക പ്രസിദ്ധീകരണ ഏജന്‍സികളായ- ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഓക്‌സ്‌ഫോര്‍ഡ് ദാരിദ്ര്യവും വികസനവും മുന്‍കൈ (ഒ.പി.എച്ച്.ഐ), ഐക്യരാഷ്ട്രസഭ വികസന പദ്ധതി (യു.എന്‍.ഡി.പി) എന്നിവയുമായി സഹകരിച്ചും വികസിപ്പിച്ചെടുത്തിട്ടുണ്ട് .

3. ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക: 2015-16ല്‍ നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വേ 4 ആധാര മാക്കിയുള്ളതാണ് അടിസ്ഥാന റിപ്പോര്‍ട്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസ് (ഐ.ഐ.പി.എസ്) ആണ് എന്‍.എഫ്.എച്ച്.എസ് നടത്തുന്നത്.
4. ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക: എന്‍.എഫ്.എച്ച്.എസ്-4 (2015-16) അടിസ്ഥാനമാക്കിയുള്ള അടിസ്ഥാന റിപ്പോര്‍ട്ട്, ആരോഗ്യം, വിദ്യാഭ്യാസം, എന്നീ ജീവിതനിലവാരത്തിന്റെ ത്രിമാനത്തിലുടനീളം പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, മാതൃ പരിചരണം, സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ വര്‍ഷങ്ങള്‍, സ്‌കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ബാങ്ക് അക്കൗണ്ടുകള്‍, ആസ്തികള്‍ എന്നിവയുടെ സൂചികകള്‍ എന്നിവ ഉള്‍പ്പെടെ '' ദാരിദ്ര്യത്തിന്റെ എല്ലാ മാനങ്ങളിലും ജീവിക്കുന്ന എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരിലെ ദാരിദ്ര്യം കുറഞ്ഞപക്ഷം പകുതിയെങ്കിലും'' കുറയ്ക്കുന്നതിന് ലക്ഷ്യമിടുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്.ഡി.ജി) ലക്ഷ്യം 1.2 ലേക്കുള്ള പുരോഗതി അളക്കുന്നതിനുള്ള സംഭാവനയാണിത്.

5. എന്‍.എഫ്.എച്ച്.എസ്- 4 (വിവരകാലയളവ്: 2015-16), ഭവനം, കുടിവെള്ളം, ശുചിത്വം, വൈദ്യുതി, പാചക ഇന്ധനം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ എന്നിവയ്‌ക്കൊപ്പം സ്‌കൂള്‍ ഹാജര്‍, പോഷകാഹാരം, മാതാവിന്റെയും കുട്ടിയുടെയും ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള  പദ്ധതികളുടെ പൂര്‍ണ്ണമായ തുടക്കത്തിന് മുന്നിട്ടിറങ്ങുക. അതുകൊണ്ടുതന്നെ ഇത് അടിസ്ഥാനതലത്തിലെ സാഹചര്യങ്ങള്‍ അതായത് ദേശീയ പ്രാധാന്യമുള്ള പദ്ധതികളുടെ വലിയനിലയിലുള്ള തുടക്കത്തിന് മുമ്പുള്ള സ്ഥിതി അളക്കുന്നതിനുള്ള ഉപയോഗകരമായ സ്രോതസായി ഇത് വര്‍ത്തിക്കുന്നു. പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ), ജല്‍ ജീവന്‍ മിഷന്‍ (ജെ.ജെ.എം), സ്വച്ഛ് ഭാരത് മിഷന്‍ (എസ്.ബി.എം), പ്രധാനമന്ത്രി സഹജ് ബിജിലി ഹര്‍ ഘര്‍ യോജന (സൗഭാഗ്യ), പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന (പി.എം.യു.വൈ), പ്രധാനമന്ത്രി ജന്‍ ധന്‍ യോജന(പി.എം.ജെ.ഡി.വൈ), പോഷന്‍ അഭിയാന്‍, സമഗ്ര ശിക്ഷ എന്നിവ ആ പദ്ധതികളിലും പരിപാടികളിലും ചിലതാണ്.

6. എന്‍.എഫ്.എച്ച്.എസിന് വേണ്ടി യൂണിറ്റ് തലത്തില്‍ ശേഖരിച്ച ഗാര്‍ഹിക സൂക്ഷ്മവിവരങ്ങളാണ് (മൈക്രോഡാറ്റാ) ദേശീയ എം.പി.ഐ കണക്കാക്കുന്നതിന്റെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നത്. 2015-16-ല്‍ ശേഖരിച്ച ഈ യൂണിറ്റ് തല സൂക്ഷ്മവിവരങ്ങളാണ്, നിലവിലെ എം.പി.ഐ റിപ്പോര്‍ട്ടിലെ അടിസ്ഥാന ബഹുമുഖ ദാരിദ്ര്യത്തെക്കുറിച്ചുള്ള അതായത് മുകളില്‍ സൂചിപ്പിച്ച പദ്ധതികള്‍ പൂര്‍ണ്ണമായി പുറത്തിറക്കുന്നതിന് മുമ്പ് രാജ്യം എം.പി.ഐയുമായി ബന്ധപ്പെട്ട് എവിടെയായിരുന്നു എന്ന ഒരു ആശയം ഉരുത്തിരിഞ്ഞെടുക്കാനായി ഉപയോഗിച്ചിട്ടുള്ളളത്. ഈ അടിസ്ഥാനവിവരങ്ങള്‍ 2019-20ല്‍ ശേഖരിച്ച എന്‍.എഫ്.എച്ച്.എസ്-5 വിവരങ്ങളഫുമായി ബന്ധപ്പെട്ടുത്തി രാജ്യത്തിന്റെ പുരോഗതി അളക്കും. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള എന്‍.എഫ്.എച്ച്.എസ് 5 2019-20 സംഗ്രഹ വസ്തുത ഷീറ്റുകള്‍ 2021 നവംബര്‍ 24-ന് ഐ.ഐ.പി.എസും (ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സ്) കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും (എം.ഒ.എച്ച്.എഫ്. ഡബ്ല്യു) പുറത്തിറക്കിയിട്ടുണ്ട്. 2019-20വിവരകാലയളവിലെ എന്‍.എഫ്.എച്ച്.എസ് 5നെ അടിസ്ഥാനമാക്കിയുള്ള ദേശീയ എം.പി.ഐ യൂണിറ്റ് തല സൂക്ഷ്മവിവരങ്ങള്‍ അടുത്തവര്‍ഷം ഐ.ഐ.പി.എസും എം.ഒ.എച്ച്.എഫ്.ഡബ്ല്യുവും അത് പുറത്തുവിടുമ്പോള്‍ കണക്കാക്കും.
7. എന്‍.എഫ്.എച്ച്.എസ് 5 (2019-20) ന്റെ വസ്തുതാവിവര സംഗ്രഹ ഷീറ്റുകളില്‍ നിന്നുള്ള പ്രാഥമിക നിരീക്ഷണങ്ങള്‍ പ്രോത്സാഹജനകമാണ്. ശുദ്ധമായ പാചക ഇന്ധനം, ശുചിത്വം, വൈദ്യുതി എന്നിവയുടെ ലഭ്യത മെച്ചപ്പെട്ടതായി അവര്‍ നിര്‍ദ്ദേശിക്കുന്നു, ഇത് ദാരിദ്ര്യം കുറയ്ക്കുന്നതിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നു. കൂടാതെ, 22 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വേണ്ടി പുറത്തിറക്കിയ സംസ്ഥാന റിപ്പോര്‍ട്ടുകള്‍ സ്‌കൂള്‍ ഹാജര്‍നില, കുടിവെള്ളം, ബാങ്ക് അക്കൗണ്ടുകള്‍, ഭവന നിര്‍മ്മാണം എന്നിവയിലെ ദൗര്‍ലഭ്യം കുറഞ്ഞതായും നിര്‍ദ്ദേശിക്കുന്നു. ഈ മെച്ചപ്പെടുത്തലുകള്‍ എന്‍.എഫ്.എച്ച്.എസ് 5 (2019-20) ഗാര്‍ഹിക സൂക്ഷ്മവിവരങ്ങളെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന സൂചികയില്‍ ബഹുമുഖ ദാരിദ്ര്യം ഗണ്യമായി കുറയ്ക്കുന്നതിന്റെ മൊത്തത്തിലുള്ള ദിശയെ സൂചിപ്പിക്കുന്നു.

8. എന്‍.എഫ്.എച്ച്.എസ് 4 (201516) മുതലുള്ള കേന്ദ്രീകൃതമായ പരിപാടികളോടെയുള്ള ഇടപെടലുകളിലൂടെയും കൊടിയടയാള പദ്ധതികളിലൂടെയും നേടിയ കാര്യമായ നേട്ടങ്ങള്‍ എന്‍.എഫ്.എച്ച്.എസ് 5 (2019-20)യുടെ ദേശീയ എം.പി.ഐയുടെ പരിപ്രേക്ഷ്യത്തില്‍വരുന്ന വസതുതാ ഷീറ്റുകളിലും റിപ്പോര്‍ട്ടുകളിലും പ്രതിഫലിക്കുന്നുണ്ട്. 2015-16 (എന്‍.എഫ്.എച്ച്.എസ് 4) നും 2019-20 (എന്‍.എഫ്.എച്ച്.എസ് 5) നും ഇടയിലുള്ള ബഹുമുഖ ദാരിദ്ര്യത്തിന്റെ ഈ കുറവ്, അടിസ്ഥാന ദേശീയ എം.പി.ഐ റിപ്പോര്‍ട്ടിന്റെ തുടര്‍നടപടിയായ പുമരാഗതി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തും. എന്‍.എഫ്.എച്ച്.എസ് 5ന്റെ യൂണിറ്റ്തല സൂക്ഷ്മവിവരങ്ങള്‍ ലഭ്യമായതിന് ശേഷം ഈ റിപ്പോര്‍ട്ട് ലഭ്യമാക്കും.

ദേശീയ എം.പി.ഐ (2015-16 കാലയളവിലെ ദേശീയ കുടുംബാരോഗ്യ സര്‍വേ-4 അടിസ്ഥാനമാക്കിയുള്ളത്): മാനങ്ങള്‍, സൂചകങ്ങള്‍, കണ്ടെത്തലുകള്‍

 

-ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ മൂന്ന് ബൃഹത് മാനങ്ങളില്‍ ഉടനീളം കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരേസമയത്തെ ഒന്നിലധികം ഇല്ലായ്മകള്‍ ഇന്ത്യയുടെ ദേശീയ എം.പിഐ പിടിച്ചെടുത്തു. ഈ ദേശീയ എം.പി.ഐ മാനങ്ങള്‍, സൂചകങ്ങള്‍, പ്രാമുഖ്യങ്ങള്‍ എന്നിവ ചുവടെ നല്‍കിയിരിക്കുന്നു:

 

ചിത്രം 2: തലഴയെണ്ണല്‍ അനുപാതം (ജനസംഖ്യയുടെ ശതമാനം എം.പി.ഐ ദരിദ്രര്‍)

സംസ്ഥാനങ്ങളെ അവയുടെ ബന്ധപ്പെട്ട എം.പി.ഐ തലയെണ്ണല്‍ അനുപാതത്തില്‍ ആരോഹണക്രമത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.
 

 

ചിത്രം:3

എന്‍.എഫ്.എച്ച്.എസ്- 5ലെ ഗുണപരമായ പ്രവണതകള്‍ (വിവര കാലയളവ്- 2019-20): എന്‍.എഫ്.എച്ച്.എസ് വസ്തുതാഷീറ്റുകളില്‍ നിന്നും റിപ്പോര്‍ട്ടുകളില്‍ നിന്നുമുള്ള പ്രാഥമിക നിരീക്ഷണങ്ങള്‍

-പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, മാതൃ ആരോഗ്യം, സ്‌കൂള്‍ വിദ്യാഭ്യാസവര്‍ഷങ്ങള്‍, ആസ്തികള്‍ എന്നിവയെ കുറിച്ചുള്ള സൂചകങ്ങള്‍ എന്‍.എഫ്.എച്ച്.എസ്- 5 (2019-20) കുടുംബതലത്തിലുള്ള സൂക്ഷ്മവിവരങ്ങള്‍ ഐ.ഐ.പി.എസും എം.ഒ.എച്ച്.എഫ്.ഡബ്ല്യുയുവും പുറത്തുവിട്ടതിന് ശേഷം മാത്രമേ കണക്കാക്കാന്‍ കഴിയൂ. ഒരു നിശ്ചിത സംസ്ഥാനത്തിലോ ജില്ലയിലോ ഉള്ള ഓരോ സാമ്പിള്‍ കുടുംബത്തെയും 12 സൂചകങ്ങളിലും ഒരേസമയം സ്‌കോര്‍ ചെയ്തുകൊണ്ടാണ് എം.പി.ഐ സ്‌കോര്‍ കണക്കാക്കുന്നത്. അതിനാല്‍, ഇതിന് എന്‍.എഫ്.എച്ച്.എസിന്റെ യൂണിറ്റ് തല കുടുംബ സൂക്ഷ്മവിവരങ്ങള്‍ ആവശ്യമാണ്.
- 2021 നവംബര്‍ 24-ന് ഐ.ഐ.പി.എസും എം.ഒ.എച്ച്.എഫ്.ഡബ്ല്യൂയുവും പുറത്തിറക്കിയ എന്‍.എഫ്.എച്ച്.എസ് 5 (2019-20) വസ്തുതാഷീറ്റുകളില്‍ 36 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും വൈദ്യുതി, പാചക ഇന്ധനം, ശുചിത്വ സൂചകങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രാഥമിക കണക്കുകള്‍ ലഭ്യമാണ്.
-സ്‌കൂള്‍ ഹാജര്‍ നില, കുടിവെള്ളം, ഭവനം, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയെ കുറിച്ചുള്ള പ്രാഥമിക കണക്കുകള്‍ 22 സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും മാത്രമായുള്ള എന്‍.എഫ്.എച്ച്.എസ് 5 (2019-20) സംസ്ഥാന റിപ്പോര്‍ട്ടില്‍ ലഭ്യമാണ്.

ചുവടെയുള്ള ഗ്രാഫിലെ മഞ്ഞ ബാറുകള്‍ 2015-16 ലെ ദേശീയ എം.പി.ഐ യുടെ ഒരു സൂചകത്തില്‍ (എന്‍.എഫ്.എച്ച്.എസ് 4)ദരിദ്ര ജനസംഖ്യയുടെ ശതമാനത്തെ സൂചിപ്പിക്കുന്നു. 2019-20 ലെ ഒരു സൂചകത്തിലെ (എന്‍.എഫ്.എച്ച്.എസ് 5) ദരിദ്ര ജനസംഖ്യയുടെ ശതമാനത്തെ പച്ച ബാറും സൂചിപ്പിക്കുന്നു.
ദൗര്‍ലഭ്യം =100 - ഒരു പ്രത്യേക സൂചകത്തിലെ നേട്ടം. ഉദാഹരണത്തിന്: വൈദ്യുതി ഉള്ള വീടുകളില്‍ താമസിക്കുന്ന ജനസംഖ്യ =99% എങ്കില്‍, ദൗര്‍ലഭ്യം = 1%

എ. എന്‍.എഫ്.എച്ച്.എസ് 5 (2019-20) ലെ വൈദ്യുതിയുടെ ദൗര്‍ലഭ്യം കുറയ്ക്കുന്നതിനുള്ള ഗുണപരമായ പ്രവണതകള്‍ (എന്‍.എഫ്.എച്ച്.എസ് 4 2015-16 മഞ്ഞയിലും എന്‍.എഫ്.എച്ച്.എസ് 5 2019-20 പച്ചയിലും)

 

ബി. എന്‍.എഫ്.എച്ച്.എസ് 5ലെ (2019-20) മെച്ചപ്പെട്ടതും സവിശേഷവുമായ ശുചീകരണത്തിലെ ഗുണപരമായ പ്രവണതകള്‍ (എന്‍.എഫ്.എച്ച്.എസ് 4 2015-16 മഞ്ഞയിലും എന്‍.എഫ്.എച്ച്.എസ് 5 2019-20 പച്ചയിലും)

 

സി. പാചകത്തിന് ശുദ്ധമായ ഇന്ധനം ഉപയോഗിക്കുന്നതിലെ ദൗര്‍ലഭ്യം കുറയ്ക്കുന്നതില്‍ എന്‍.എഫ്.എച്ച്.എസ് 5 (2019-20) ലെ ഗുണപരമായ പ്രവണതകള്‍ (എന്‍.എഫ്.എച്ച്.എസ് 4 2015-16 മഞ്ഞയിലും എന്‍.എഫ്.എച്ച്.എസ് 5 2019-20 പച്ചയിലും)

 

ഡി. കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം കുറയ്ക്കുന്നതില്‍ എന്‍.എഫ്.എച്ച്.എസ് 5 (2019-20) ലെ നല്ല പ്രവണതകള്‍ (എന്‍.എഫ്.എച്ച്.എസ് 4 2015-16 മഞ്ഞയിലും എന്‍.എഫ്.എച്ച്.എസ് 5 2019-20 പച്ചയിലും)

 

ഇ. എലിമെന്ററി സ്‌കൂള്‍ ഹാജരിലെ കുറവ് കുറയ്ക്കുന്നതിനുള്ള എന്‍.എഫ്.എച്ച്.എസ് 5 (2019-20) ലെ ഗുണപരമായ പ്രവണതകള്‍ (എന്‍.എഫ്.എച്ച്.എസ് 4 2015-16 മഞ്ഞയിലും എന്‍.എഫ്.എച്ച്.എസ് 5 2019-20 പച്ചയിലും)

 


എഫ്. ബാങ്ക് അക്കൗണ്ടുകളിലെ കുറവ് കുറയ്ക്കുന്നതിനുള്ള എന്‍.എഫ്.എച്ച്.എസ് 5 (2019-20) ലെ ഗുണപരമായ പ്രവണതകള്‍ (എന്‍.എഫ്.എച്ച്.എസ് 4 2015-16 മഞ്ഞയിലും എന്‍.എഫ്.എച്ച്.എസ് 5 2019-20 പച്ചയിലും)
 

 

ജി. പാര്‍പ്പിടങ്ങളിലെ കുറവ് കുറയ്ക്കുന്നതിനുള്ള എന്‍.എഫ്.എച്ച്.എസ് 5 (2019-20) ലെ ഗുണപരമായ പ്രവണതകള്‍ (എന്‍.എഫ്.എച്ച്.എസ് 4 2015-16 മഞ്ഞയിലും എന്‍.എഫ്.എച്ച്.എസ് 5 2019-20 പച്ചയിലും)

-ഒരാള്‍ക്ക് പാര്‍പ്പിടത്തിന് ദാരിദ്ര്യമുണ്ടെന്ന് എം.പി.ഐ നിര്‍വചിക്കുന്നത്, അവര്‍ എന്‍.എഫ്.എച്ച്.എസ്-5 നിര്‍വചിച്ചനപ്രകാരമുള്ള ദുര്‍ബലമായതോ (കച്ചാ) അര്‍ദ്ധ-ശക്തമായതോ (സെമി പക്കാ) വീടുകളില്‍ താമസിക്കുന്നതാണ്

 

 


(Release ID: 1775559) Visitor Counter : 3350