പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി പാർലമെന്റിലെ ഭരണഘടനാ ദിനാഘോഷത്തിൽ പങ്കെടുത്തു


ബാബാസാഹെബ് അംബേദേക്കറേയും , രാജേന്ദ്ര പ്രസാദിനെയും വണങ്ങി


ബാപ്പുവിനും, സ്വാതന്ത്ര്യ സമരത്തിൽ ത്യാഗം സഹിച്ച എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു


26/11 രക്തസാക്ഷികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു


"ഭരണഘടനാ ദിനം ആഘോഷിക്കണം, കാരണം നമ്മുടെ പാത ശരിയാണോ അല്ലയോ എന്ന് നിരന്തരം വിലയിരുത്തപ്പെടണം"


"കുടുംബാധിഷ്ഠിത പാർട്ടികളുടെ രൂപത്തിൽ, ഇന്ത്യ ഒരു തരത്തിലുള്ള പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്, ഇത് ഭരണഘടനയ്ക്ക് അർപ്പിതമായ ജനങ്ങളുടെ ആശങ്കയാണ്"


"ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ട പാർട്ടികൾക്ക് എങ്ങനെ ജനാധിപത്യം സംരക്ഷിക്കാനാകും?"
“രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കടമയ്ക്ക് ഊന്നൽ നൽകിയിരുന്നെങ്കിൽ നന്നായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ വേളയിൽ , നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് കടമയുടെ പാതയിൽ മുന്നേറേണ്ടത് ആവശ്യമാണ്."

Posted On: 26 NOV 2021 12:32PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റിൽ നടന്ന ഭരണഘടനാ ദിനാഘോഷത്തിൽ പങ്കെടുത്തു.  രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്തു.  രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം, ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് രാജ്യം അദ്ദേഹത്തോടൊപ്പം തത്സമയം ചേർന്നു. ഭരണഘടനാ അസംബ്ലി ചർച്ചകളുടെ ഡിജിറ്റൽ പതിപ്പ്, ഇന്ത്യൻ ഭരണഘടനയുടെ കാലിഗ്രാഫ് ചെയ്ത പകർപ്പിന്റെ ഡിജിറ്റൽ പതിപ്പ്, നാളിതുവരെയുള്ള എല്ലാ ഭേദഗതികളും ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ പുതുക്കിയ പതിപ്പും  രാഷ്ട്രപതി ശ്രീ. റാം നാഥ് കോവിന്ദ് പുറത്തിറക്കി. ‘ഭരണഘടനാ ജനാധിപത്യത്തെക്കുറിച്ചുള്ള ഓൺലൈൻ ക്വിസിന്റെ  ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.

സദസ്സിനെ  അഭിസംബോധന ചെയ്യവേ, ബാബാസാഹേബ് അംബേദ്കർ, ഡോ. രാജേന്ദ്ര പ്രസാദ്, ബാപ്പു തുടങ്ങിയ ദീർഘവീക്ഷണമുള്ള മഹാരഥന്മാർക്കും സ്വാതന്ത്ര്യസമരകാലത്ത് ത്യാഗം സഹിച്ച എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിനമാണ്‌ ഇന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ഈ സഭയ്ക്ക്  സല്യൂട്ട് നൽകേണ്ട ദിവസമാണ്. ഇത്തരം ധീരന്മാരുടെ നേതൃത്വത്തിൽ, ഏറെ ചർച്ചകൾക്കും ചർച്ചകൾക്കുമൊടുവിൽ നമ്മുടെ ഭരണഘടനയുടെ അമൃത് ഉദിച്ചുയർന്നു, ജനാധിപത്യത്തിന്റെ ഈ ഭവനത്തെയും വണങ്ങാനുള്ള ദിവസമാണ് ഇന്നെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 26/11 ലെ രക്തസാക്ഷികൾക്കും പ്രധാനമന്ത്രിമാർ പ്രണാമം അർപ്പിച്ചു . “രാജ്യത്തിന്റെ ശത്രുക്കൾ രാജ്യത്തിനകത്ത് കയറി മുംബൈയിൽ ഭീകരാക്രമണം നടത്തിയ 26/11 ഇന്ന് നമുക്ക്  വളരെ സങ്കടകരമായ ദിവസമാണ്. രാജ്യത്തെ ധീരരായ സൈനികർ ഭീകരവാദികളോട് പോരാടുമ്പോൾ ജീവൻ ബലിയർപ്പിച്ചു. ഇന്ന് ഞാൻ അവരുടെ ത്യാഗങ്ങൾക്ക് മുന്നിൽ വണങ്ങുന്നു, പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ ഭരണഘടന അനേകം അനുച്ഛേദങ്ങളുടെ സമാഹാരം മാത്രമല്ല, സഹസ്രാബ്ദങ്ങളുടെ മഹത്തായ പാരമ്പര്യമാണ് നമ്മുടെ ഭരണഘടനയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആ അഖണ്ഡ പ്രവാഹത്തിന്റെ ആധുനിക ആവിഷ്കാരമാണിത്. നമ്മുടെ പാത ശരിയാണോ അല്ലയോ എന്ന് നിരന്തരം വിലയിരുത്തപ്പെടേണ്ടതിനാൽ ഭരണഘടനാ ദിനം അഭംഗുരം  ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബാബാസാഹേബ് അംബേദ്കറുടെ 125-ാം ജന്മവാർഷിക വേളയിലാണ് 'ഭരണഘടനാ ദിനം' ആചരിക്കുന്നതിന് പിന്നിലെ പൊരുളിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കവെ , ബാബാസാഹേബ് അംബേദ്കർ ഈ രാജ്യത്തിന് നൽകിയ സമ്മാനത്തേക്കാൾ മഹത്തായ മറ്റൊരവസരം ഇല്ലെന്നു  ഞങ്ങൾക്കെല്ലാം തോന്നി.  ഒരു സ്മൃതി ഗ്രന്ഥത്തിന്റെ രൂപത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ നാം എപ്പോഴും ഓർക്കണം. ജനുവരി 26ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനൊപ്പം നവംബർ 26ന് ഭരണഘടനാ ദിനവും ആ സമയത്ത് തന്നെ നിശ്ചയിച്ചിരുന്നുവെങ്കിൽ  നന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


കുടുംബാധിഷ്ഠിത പാർട്ടികളുടെ രൂപത്തിൽ, ഇന്ത്യ ഒരുതരം പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും ഇത് ഭരണഘടനയിൽ അർപ്പിതമായ ജനങ്ങളുടെ ആശങ്കയാണെന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു കുടുംബത്തിൽ നിന്ന് ഒന്നിലധികം പേർ യോഗ്യതയുടെ  അടിസ്ഥാനത്തിൽ പാർട്ടിയിൽ ചേരുന്നത് പാർട്ടിയെ കുടുംബവാഴ്ച്ചയാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തലമുറതലമുറകാളായി ഒരേ കുടുംബം ഒരു പാർട്ടി നടത്തുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുമ്പോൾ ഭരണഘടനയുടെ ആത്മാവിനും മുറിവേറ്റിരിക്കുന്നു, ഭരണഘടനയുടെ എല്ലാ വിഭാഗങ്ങൾക്കും മുറിവേറ്റതായി പ്രധാനമന്ത്രി വിലപിച്ചു. ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ട പാർട്ടികൾക്ക് എങ്ങനെയാണ് ജനാധിപത്യം സംരക്ഷിക്കാനാവുക യെന്നും അദ്ദേഹം ചോദിച്ചു.

ശിക്ഷിക്കപ്പെട്ട അഴിമതിക്കാരെ മറക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുന്ന പ്രവണതയ്‌ക്കെതിരെയും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. നവീകരണത്തിന് അവസരം നൽകുമ്പോൾ തന്നെ പൊതുജീവിതത്തിൽ ഇത്തരക്കാരെ മഹത്വവത്കരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിൽ അവകാശങ്ങൾക്കായി പോരാടുമ്പോഴും  കടമകൾക്കായി രാജ്യത്തെ സജ്ജമാക്കാൻ മഹാത്മാഗാന്ധി ശ്രമിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. “രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കടമയ്ക്ക് ഊന്നൽ നൽകിയിരുന്നെങ്കിൽ നന്നായിരുന്നു. സ്വാതന്ത്ര്യത്തിന്റെ  അമൃത മഹോത്സവ  വേളയിൽ, നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് കടമയുടെ പാതയിൽ മുന്നേറേണ്ടത് ആവശ്യമാണ്," അദ്ദേഹം ഉപസംഹരിച്ചു.

****



(Release ID: 1775270) Visitor Counter : 142