പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശിവഷാഹിർ ബാബാസാഹെബ് പുരന്ദരെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 15 NOV 2021 10:17AM by PIB Thiruvananthpuram

എഴുത്തുകാരനും ചരിത്രകാരനും നാടക പ്രവർത്തകനുമായ ശിവഷാഹിർ ബാബാസാഹെബ് പുരന്ദരെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. 

വരും തലമുറകളെ ഛത്രപതി ശിവാജി മഹാരാജുമായി ബന്ധിപ്പിക്കുന്നതിൽ ശിവഷാഹിർ ബാബാസാഹെബ് പുരന്ദരെയുടെ സംഭാവനകൾ അദ്ദേഹം അനുസ്മരിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് ബാബയുടെ  ശതാബ്ദി വർഷ പരിപാടിയെ അഭിസംബോധന ചെയ്തപ്പോൾ നടത്തിയ  തന്റെ പ്രസംഗം ശ്രീ മോദി പോസ്റ്റ് ചെയ്തു.

ട്വീറ്റുകളുടെ  പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു:

“വാക്കുകൾക്കതീതമായി ഞാൻ വേദനിക്കുന്നു. ശിവഷാഹിർ ബാബാസാഹെബ് പുരന്ദരെയുടെ വിയോഗം ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ലോകത്ത് വലിയ ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. വരും തലമുറകൾക്ക് ഛത്രപതി ശിവാജി മഹാരാജുമായി കൂടുതൽ ബന്ധമുണ്ടാകുമെന്നത് അദ്ദേഹത്തിനുള്ള നന്ദിയാണ്. അദ്ദേഹത്തിന്റെ മറ്റ് കൃതികളും ഓർമ്മിക്കപ്പെടും.

ശിവഷാഹിർ ബാബാസാഹെബ് പുരന്ദരെ നർമ്മബോധമുള്ളവനും ജ്ഞാനിയും ഇന്ത്യൻ ചരിത്രത്തെക്കുറിച്ച് സമ്പന്നനുമായിരുന്നു. വർഷങ്ങളായി അദ്ദേഹവുമായി വളരെ അടുത്ത് ഇടപഴകാനുള്ള ബഹുമതി എനിക്കുണ്ടായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ്, അദ്ദേഹത്തിന്റെ ശതാബ്ദി വർഷ പരിപാടിയെ അഭിസംബോധന ചെയ്തിരുന്നു.

ശിവഷാഹിർ ബാബാസാഹെബ് പുരന്ദരെ അദ്ദേഹത്തിന്റെ വിപുലമായ പ്രവർത്തനങ്ങളാൽ ജീവിക്കും. ഈ ദുഃഖസമയത്ത്, എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും എണ്ണമറ്റ ആരാധകർക്കും ഒപ്പമാണ്. ഓം ശാന്തി.”

****


(Release ID: 1771829) Visitor Counter : 176