പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കോവാക്സിൻ അംഗീകാരത്തിന് പ്രധാനമന്ത്രി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ് നന്ദി പറഞ്ഞു

Posted On: 01 NOV 2021 8:56PM by PIB Thiruvananthpuram

ഇന്ത്യയുടെ  കോവാക്സിന്  അംഗീകാരം നൽകിയതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ഓസ്‌ട്രേലിയൻ  പ്രധാനമന്ത്രി  സ്കോട്ട് മോറിസണെ   നന്ദിഅറിയിച്ചു. 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഇന്ത്യയുടെ കോവാക്സിനെ  ഓസ്‌ട്രേലിയ അംഗീകരിച്ചതിന് എന്റെ പ്രിയ സുഹൃത്ത് സ്കോട്ട് മോറിസണോട് ഞാൻ നന്ദി പറയുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കോവിഡിന് ശേഷമുള്ള പങ്കാളിത്തത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്."


(Release ID: 1768697) Visitor Counter : 176