പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആന്ധ്രാ പ്രദേശ് രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

Posted On: 01 NOV 2021 9:28AM by PIB Thiruvananthpuram

ആന്ധ്രാ പ്രദേശ് സംസ്ഥാന  രൂപീകരണ ദിനത്തിൽ അവിടുത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"സംസ്ഥാന രൂപീകരണ ദിനത്തിൽ ആന്ധ്രാപ്രദേശിലെ എന്റെ സഹോദരിമാർക്കും സഹോദരങ്ങൾക്കും ആശംസകൾ. ആന്ധ്രാപ്രദേശിലെ  ജനങ്ങൾ അവരുടെ കഴിവുകൾക്കും നിശ്ചയദാർഢ്യത്തിനും സ്ഥിരതയ്ക്കും പേരുകേട്ടവരാണ്. അതുകൊണ്ടാണ് അവർ പല മേഖലകളിലും വിജയിക്കുന്നത്.

ആന്ധ്രാപ്രദേശിലെ ജനങ്ങൾ എപ്പോഴും സന്തോഷവും ആരോഗ്യവും വിജയവും ആയിരിക്കട്ടെ."


(Release ID: 1768298) Visitor Counter : 167