പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സിംഗപ്പൂർ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

Posted On: 30 OCT 2021 9:36PM by PIB Thiruvananthpuram

ഇറ്റലിയിലെ റോമിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ്യുമായി 2021 ഒക്‌ടോബർ 30-ന്    ഉഭയകക്ഷി ചർച്ച നടത്തി.  .

മഹാമാരിക്ക്  ശേഷമുള്ള അവരുടെ ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ആഗോള ശ്രമങ്ങളെക്കുറിച്ചും വരാനിരിക്കുന്ന സി ഓ പി 26 നെ കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. വേഗത്തിലുള്ള വാക്സിനേഷൻ ശ്രമങ്ങളിലൂടെയും നിർണായകമായ മരുന്നുകളുടെ വിതരണം ഉറപ്പാക്കുന്നതിലൂടെയും കോവിഡ് -19 മഹാമാരിയെ  തടയുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തു. ഈ സാഹചര്യത്തിൽ രണ്ടാം തരംഗത്തിൽ ഇന്ത്യക്ക് കോവിഡ് സഹായം നൽകാനുള്ള സിംഗപ്പൂരിന്റെ ഇടപെടലിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഇന്ത്യയിലെ ദ്രുത വാക്സിനേഷൻ യജ്ഞത്തിന്  പ്രധാനമന്ത്രി ലീ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഞ്ചാരം നേരത്തെയുള്ള സാധാരണവൽക്കരണം ഉൾപ്പെടെ, ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും അവർ ചർച്ച ചെയ്തു.


(Release ID: 1768001) Visitor Counter : 186