പ്രധാനമന്ത്രിയുടെ ഓഫീസ്
ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയും ഫ്രാൻസ് പ്രസിഡന്റും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച.
Posted On:
30 OCT 2021 10:55PM by PIB Thiruvananthpuram
ഇറ്റലിയിലെ റോമിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി 2021 ഒക്‌ടോബർ 30-ന് ഉഭയകക്ഷി ചർച്ച നടത്തി.
ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിപുലമായ അവസ്ഥയിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.
2021 സെപ്റ്റംബ റിൽ പുറത്തിറക്കിയ യൂറോപ്യൻ യൂണിയന്റെ ഇന്തോ-പസഫിക് തന്ത്രത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ഫ്രാൻസിന്റെ നേതൃത്വപരമായ പങ്കിന് ഫ്രഞ്ച് പ്രസിഡന്റിന് നന്ദി പറയുകയും ചെയ്തു. ഇൻഡോ-പസഫിക്കിൽ സഹകരിക്കുന്നതിനും മേഖലയിൽ സ്വതന്ത്രവും, തുറന്നതും , നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ ക്രമത്തിന് സംഭാവന നൽകുന്നതിന് പുതിയതും നൂതനവുമായ മാർഗ്ഗങ്ങൾ കണ്ടെത്താനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ച് ഉറപ്പിച്ചു.
വരാനിരിക്കുന്ന സി ഓ പി 26 നെ കുറിച്ചും കാലാവസ്ഥാ സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
എത്രയും വേഗം ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി പ്രസിഡന്റ് മാക്രോണിനെ ക്ഷണിച്ചു.
(Release ID: 1768000)
Visitor Counter : 197
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada