പ്രധാനമന്ത്രിയുടെ ഓഫീസ്
ഊർജ പരിവർത്തനത്തിൽ ഇറ്റലി-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന
Posted On:
30 OCT 2021 2:24PM by PIB Thiruvananthpuram
ഇറ്റലി ആതിഥേയത്വം വഹിച്ച G20 നേതാക്കളുടെ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയും തമ്മിൽ റോമിൽ ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
2020 നവംബർ 6-ന് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള മെച്ചപ്പെട്ട പങ്കാളിത്തത്തിനായുള്ള കർമപദ്ധതി (2020-2024) അംഗീകരിച്ചതു മുതലുള്ള ഉഭയകക്ഷി ബന്ധങ്ങളിലെ കാര്യമായ പുരോഗതി ഇരു നേതാക്കളും അംഗീകരിച്ചു. റോമിലെ ജി 20 നേതാക്കളുടെ ഉച്ചകോടിയുടെയും ഗ്ലാസ്‌ഗോയിലെ സിഓ പി 26ന്റെയും കേന്ദ്രമായ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ശുദ്ധമായ ഊർജ്ജ സംക്രമണം ത്വരിതപ്പെടുത്തുന്നതിനുള്ള ക്രോസ്-കട്ടിംഗ് പ്രശ്നം തുടങ്ങി കർമ പരിപാടി അഭിസംബോധന ചെയ്യുന്ന തന്ത്രപ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനുള്ള തങ്ങളുടെ ദൃഢനിശ്ചയം അവർ പ്രകടിപ്പിച്ചു.
2021 മെയ് 8-ന് പോർട്ടോയിൽ നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗവും അവർ അനുസ്മരിച്ചു, അവിടെ യൂറോപ്യൻ യൂണിയനും ഇന്ത്യയും കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, മലിനീകരണം എന്നിവയുടെ പരസ്പരാശ്രിത വെല്ലുവിളികളെ അഭിസംബോധന ചെയ്യേണ്ടതിന്റെ അടിയന്തര പ്രാധാന്യം എടുത്തുകാണിക്കുകയും പുനരുപയോഗ ഊർജ രംഗത്തെ നവീനമായ സാങ്കേതിക വിദ്യകളായ കടലിലെ പവനോർജ്ജം , ഗ്രീൻ ഹൈഡ്രജന്റെ സാധ്യതകൾ മുതലെടുക്കൽ, ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുക, സ്‌മാർട്ട് ഗ്രിഡുകളും സ്‌റ്റോറേജ് ടെക്‌നോളജികളും വികസിപ്പിക്കൽ, വൈദ്യുതി വിപണി നവീകരിക്കൽ തുടങ്ങിയവയുടെ വിന്യാസം ത്വരിതപ്പെടുത്തുന്നതിനുള്ള സഹകരണം വർദ്ധിപ്പിക്കാൻ സമ്മതിക്കുകയും ചെയ്തു.
കൂടാതെ, ഊർജ ദാരിദ്ര്യം ഉന്മൂലനം ചെയ്യുന്നതിനിടയിൽ , തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ജിഡിപി വളർച്ച, സാർവത്രിക ഊർജ്ജ ലഭ്യത ശക്തിപ്പെടുത്തുന്ന ഫലപ്രദമായ ശുദ്ധമായ പരിവർത്തനത്തിനുള്ള ഒരു പ്രധാന ആസ്തി എന്ന നിലയിൽ, അതത് ഊർജ്ജ സംവിധാനങ്ങളിലേയ്ക്ക് വർദ്ധിച്ചുവരുന്ന പുനരുപയോഗ ഊർജത്തിന്റെ ചെലവ് ഫലപ്രദമായ സംയോജനത്തിന്റെ മുന്തിയ പ്രാധാന്യത്തെക്കുറിച്ച് ഇരുപക്ഷവും സമ്മതിച്ചു.
ഈ വീക്ഷണകോണിൽ, 2030-ഓടെ 450 ജിഗാവാട്ട് പുനരുപയോഗ ഊർജം വിന്യസിക്കുന്നതിനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെയും ഇറ്റലിയുടെ പെട്ടെന്നുള്ള അംഗീകാരത്തെയും അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിനുള്ള സജീവ പിന്തുണയെയും അഭിനന്ദിക്കുകയും ഊർജ സംക്രമണ മേഖലയിൽ ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തം ആരംഭിക്കാൻ സമ്മതിക്കുകയും ചെയ്തു.
ഇറ്റാലിയൻ പാരിസ്ഥിതിക പരിവർത്തന മന്ത്രാലയവും അതിന്റെ ഇന്ത്യൻ രൂപങ്ങളായ നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയം, പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. എന്നിവ തമ്മിലുൽ പുനരുപയോഗ ഊർജത്തിനും സുസ്ഥിര വികസനത്തിനുമുള്ള സഹകരണത്തിന് പുതിയ ഉത്തേജനം നൽകുന്നതുൾപ്പെടെ നിലവിലുള്ള ഉഭയകക്ഷി സംവിധാനങ്ങളിൽ അത്തരമൊരു പങ്കാളിത്തം കെട്ടിപ്പടുക്കാൻ കഴിയും.
ഊർജ പരിവർത്തനത്തിൽ തങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്, ഇറ്റലിയും ഇന്ത്യയും:
- സ്‌മാർട്ട് സിറ്റികൾ, മൊബിലിറ്റി, സ്‌മാർട്ട് ഗ്രിഡുകൾ, വൈദ്യുതി വിതരണം, തുടങ്ങിയ മേഖലകളിലെ സഹകരണം പര്യവേക്ഷണം ചെയ്യാൻ 2017 ഒക്ടോബർ 30-ന് ഡൽഹിയിൽ ഒപ്പുവെച്ച ഊർജ മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്ര പ്രകാരമുള്ള "സംയുക്ത പ്രവർത്തക ഗ്രൂപ്പിനെ ചുമതലപ്പെടുത്തും. . സംഭരണ പരിഹാരങ്ങൾ, വാതക ഗതാഗതവും പ്രകൃതി വാതകത്തെ ഒരു പാലം ഇന്ധനമായി പ്രോത്സാഹിപ്പിക്കലും, സംയോജിത മാലിന്യ സംസ്കരണം ("മാലിന്യം-സമ്പത്ത്"); ഹരിത ഊർജ്ജങ്ങളും (പച്ച ഹൈഡ്രജൻ; CNG & LNG; ബയോ-മീഥെയ്ൻ; ബയോ-റിഫൈനറി; രണ്ടാം തലമുറ ബയോ-എഥനോൾ; ആവണക്കെണ്ണ; ജൈവ എണ്ണ - ഇന്ധനം മുതൽ മാലിന്യം വരെ) തുടങ്ങിയ മേഖലകളിലെ സഹകരണവും പര്യവേക്ഷണം ചെയ്യും.
- ഇന്ത്യയിൽ ഗ്രീൻ ഹൈഡ്രജന്റെയും അനുബന്ധ സാങ്കേതികവിദ്യകളുടെയും വികസനത്തിനും വിന്യാസത്തിനും പിന്തുണ നൽകുന്നതിന് ഒരു സംഭാഷണം ആരംഭിക്കുക.
- 2030-ഓടെ 450 ജിഗാവാട്ട് പുനരുപയോഗ ഊർജം ഉൽപ്പാദിപ്പിക്കാനും സംയോജിപ്പിക്കാനുമുള്ള ഇന്ത്യയുടെ ലക്ഷ്യം മുതലാക്കാൻ ഇന്ത്യയിൽ ഒരു വലിയ ഹരിത ഇടനാഴി പദ്ധതിയെ പിന്തുണയ്ക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്നത് പരിഗണിക്കുക.
- പ്രകൃതി വാതക മേഖലയിൽ സംയുക്ത പദ്ധതികൾ വികസിപ്പിക്കാൻ ഇറ്റാലിയൻ, ഇന്ത്യൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, ഡീകാർബണൈസേഷനായുള്ള സാങ്കേതിക നവീകരണം, സ്മാർട്ട് സിറ്റികൾ, മറ്റ് പ്രത്യേക ഡൊമെയ്‌നുകൾ (അതായത്: നഗര പൊതുഗതാഗതത്തിന്റെ വൈദ്യുതീകരണം).
- ഊർജ പരിവർത്തനവുമായി ബന്ധപ്പെട്ട മേഖലകളിൽ ഇന്ത്യൻ, ഇറ്റാലിയൻ കമ്പനികളുടെ സംയുക്ത നിക്ഷേപം പ്രോത്സാഹിപ്പിക്കുക.
- ശുദ്ധവും വാണിജ്യപരമായി ലാഭകരവുമായ ഇന്ധനങ്ങൾ/സാങ്കേതികവിദ്യകൾ, ദീർഘകാല ഗ്രിഡ് ആസൂത്രണം, പുനരുൽപ്പാദിപ്പിക്കുന്നതിനുള്ള പ്രോത്സാഹന സ്കീമുകൾ, കാര്യക്ഷമത നടപടികൾ എന്നിവയിലേക്കുള്ള പരിവർത്തനം സുഗമമാക്കുന്നതിനുള്ള സാധ്യമായ മാർഗങ്ങൾ ഉൾപ്പെടെ, പ്രത്യേകിച്ച് നയ, നിയന്ത്രണ ചട്ടക്കൂടിലെ ഉപയോഗപ്രദമായ വിവരങ്ങളും അനുഭവങ്ങളും പങ്കിടുക.
(Release ID: 1767897)
Visitor Counter : 241
Read this release in:
English
,
Urdu
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada