ധനകാര്യ മന്ത്രാലയം

ചരക്കുകളും കണ്‍സള്‍ട്ടന്‍സി ഇതര സേവനങ്ങളും സംഭരിക്കുന്നതിനുള്ള മാതൃകാ ടെന്‍ഡര്‍ രേഖകള്‍ (മോഡല്‍ ടെന്‍ഡര്‍ ഡോക്യൂമെന്റ് -എം.ടി.ഡി) കേന്ദ്ര ധനകാര്യ - ധനവിനിയോഗ സെകട്ടറി ഡോ. ടി വി സോമനാഥൻ പ്രകാശനം ചെയ്തു


എം.ടി.ഡികള്‍ പ്രത്യേകമായി ഇ-സംഭരണ ആവശ്യങ്ങള്‍ ള്‍ നിറവേറ്റുന്നു, പൊതു സംഭരണത്തിന്റെ ഡിജില്‍വല്‍ക്കരണ പ്രക്രിയ ലഘൂകരിക്കുന്നു, ഡിജിറ്റല്‍ ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കുന്നതിന് സഹായിക്കുന്നു

Posted On: 29 OCT 2021 4:27PM by PIB Thiruvananthpuram

ചരക്കുകളുടെയും കണ്‍സള്‍ട്ടന്‍സി ഇതര സേവനങ്ങളുടെയും സംഭരണത്തിനുള്ള മാത്യകാ ടെന്‍ഡര്‍ രേഖകള്‍ (മോഡല്‍ ടെണ്ടര്‍ ഡോക്യുമെന്റുകള്‍ (എം.ടി.ഡി) കേന്ദ്ര ധനകാര്യ - ധനവിനിയോഗ സെകട്ടറി ഡോ. ടി വി സോമനാഥൻ ഇന്ന് പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയ നിലവിലെ നിയമങ്ങളും ചട്ടങ്ങളും അവലോകനം ചെയ്യുമെന്നതിന്റെ ഭാഗമായുള്ള തുടര്‍ നടപടികളാണ് ഇത്.

എം.ടി.ഡികള്‍ ഇ-സംഭരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങളാണ് പ്രത്യേകിച്ചും നിറവേറ്റുന്നത്. അതുവഴി ഇ-സംഭരണം സ്വീകരിക്കുന്നതിനുള്ള പ്രക്രിയകള്‍ ലഘൂകരിക്കുകയും ഗവണ്‍മെന്റിന്റെ സൗകര്യപ്രദവും കാര്യക്ഷമവുമായ ഇ-ഗവേണന്‍സ് എന്ന അഭിലാഷം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പൊതു സംഭരണത്തിന്റെ ഡിജിറ്റല്‍വല്‍ക്കരണ പ്രക്രിയയെ ലഘുകരിച്ചും ക്രമവല്‍ക്കരിച്ചും കൊണ്ട് ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇത്തരം മുന്‍കൈകള്‍ സഹായിക്കും.

വ്യവസായവുമായുള്ള ഗവണ്‍മെന്റിന്റെ നിര്‍ണായക സംവേദന ബിന്ദുക്കളാണ് (ടച്ച് പോയിന്റുകള്‍)ടെണ്ടര്‍ രേഖകള്‍, അതുകൊണ്ട് താഴേതട്ടില്‍ നയപരമായ മുന്‍കൈകള്‍ നടപ്പാക്കുന്നതിനുള്ള നിര്‍ണ്ണായക മാധ്യമങ്ങളുമാണ്. ഏകീകൃത ടെന്‍ഡര്‍ രേഖകള്‍ ഗവണ്‍മെന്റിനെ അതിന്റെ നയങ്ങള്‍ ഫലപ്രദമായും സ്ഥിരമായും ഏകീകൃതമായും പ്രകടിപ്പിക്കാന്‍ അനുവദിക്കുന്നു. പൊതു സംഭരണ നയങ്ങളുടെയും മുന്‍കൈകളുടെയും വ്യാഖ്യാനത്തിലും പ്രയോഗത്തിലും ഏകീകൃതത, അപേക്ഷയുടെ വ്യക്തതയില്‍ പ്രതിഫലിപ്പിക്കും, അതുവഴി, ഒതുക്കം വര്‍ദ്ധിക്കുകയും സംഭരണ പ്രക്രിയയില്‍ പൊതുജനവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം, മികച്ച സംഭരണ രീതികള്‍ പങ്കുവയ്ക്കുന്നതിനു പുറമേ, ഏകീകൃത ടെന്‍ഡര്‍ രേഖകള്‍ നയപരമായ മുന്‍കൈകളുടെ നല്ല സ്വാധീനം വര്‍ദ്ധിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയില്‍ വളര്‍ച്ച കൊണ്ടുവരികയും മത്സരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നികുതിദായകരുടെ പണത്തിന്റെ മൂല്യം തിരിച്ചറിയുന്നതിന് അവര്‍ കൂടുതല്‍ കാര്യക്ഷമമായ വിപണി സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ലേലക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിശാലമായ വിപണി പ്രവേശനവും ലഭിക്കും.

അതിന്‍പ്രകാരമാണ്, ചരക്കുകളുടെയും കണ്‍സള്‍ട്ടന്‍സി ഇതര സേവനങ്ങളുടെയും സംഭരണത്തിനായി ഇപ്പോള്‍ മാതൃകാ ടെന്‍ഡര്‍ രേഖകള്‍ (മോഡല്‍ ടെന്‍ഡര്‍ ഡോക്യുമെന്റുകള്‍ (എം.ടി.ഡി) വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഈ എം.ടി.ഡികള്‍ ടെന്‍ഡര്‍ രേഖകളുടെ ഘടനയെ യുക്തിസഹവും ലളിതവുമാക്കുകയും ചെയ്യുന്നു. മേക്ക് ഇന്‍ ഇന്ത്യയ്ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും പ്രാധാന്യം നല്‍കികൊണ്ട് സൂക്ഷ്മ, ചെറുകിട സംരംഭങ്ങളുമായി ബന്ധപ്പെട്ട നയങ്ങള്‍ പോലുള്ള വിവിധ സംഭരണനയങ്ങളിലെ വ്യവസ്ഥകള്‍ സംയോജിപ്പിച്ചതിനൊപ്പം എം.ടി.ഡി ദേശീയവും അന്തര്‍ദ്ദേശീയവുമായി മികച്ച നടപടിക്രമങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. മന്ത്രാലയങ്ങള്‍/ വകുപ്പുകള്‍/ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍, വ്യക്തിഗത വിദഗ്ധര്‍ എന്നിവരുമായ വിപുലമായ കൂടിയാലോചനകളെതുടര്‍ന്ന് രണ്ട് ഘട്ടങ്ങള്‍ക്ക് ശേഷമാണ് എം.ടി.ഡികള്‍ വികസിപ്പിച്ചെടുത്തത്.

ധനമന്ത്രാലയത്തിലെ വിനിയോഗ വകുപ്പ് (എക്‌സ്‌പെന്‍ഡിച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ്) നല്‍കുന്ന എംടി.ഡികളാണ് മാര്‍ഗ്ഗനിര്‍ദ്ദേശികളായിട്ടുള്ള രൂപരേഖ.

ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യയുടെ ഊന്നലിനെ കണക്കിലെടുത്തുകൊണ്ട് ഉപയോക്തൃ വകുപ്പുകള്‍ എളുപ്പത്തില്‍ ഇഷ്ടാനുസൃതമാക്കല്‍ പ്രാപ്തമാക്കുന്നതിന് ലളിതമായ രൂപരേഖയിലാണ് എം.ടി.ഡികള്‍ നല്‍കുന്നത്. മന്ത്രാലയങ്ങള്‍/വകുപ്പുകള്‍ എന്നിവര്‍ക്ക് അവരുടെ പ്രാദേശിക/പ്രത്യേക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഈ രേഖകള്‍ ഇച്ഛാനുസൃതമാക്കാന്‍ അധികാരമുണ്ടായിക്കും. ഓരോ എം.ടി.ഡിയും ഉപയോഗിക്കുന്നതിന് സംഭരണ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ഒരു ഗൈഡ് എന്ന നിലയില്‍ വിശദമായ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശ കുറിപ്പും തയാറാക്കിയിട്ടുണ്ട്. സാമ്പത്തിക മന്ത്രാലയത്തിലെ വിനിയോഗ വകുപ്പ് (ഡി.ഒ.ഇ) പുറപ്പെടുവിക്കുന്ന മാതൃകാ ടെന്‍ഡര്‍ രേഖകളായിരിക്കും മാര്‍ഗ്ഗനിര്‍ദ്ദേശരേഖകള്‍.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അവരുടെ കടമകളും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതിനായി വിവിധ ചരക്കുകളും കണ്‍സള്‍ട്ടിംഗ് ഇതര സേവനങ്ങളും സംഭരിക്കാറുണ്ട്. ഭരണനിര്‍വഹണം, സുതാര്യത, നീതിയുക്ത, മത്സരം, പൊതുസംഭരണത്തിലെ പണത്തിന്റെ മൂല്യം എന്നിവ മെച്ചപ്പെടുത്തുന്നതിന്, പൊതു സംഭരണത്തില്‍ കേന്ദ്രഗവണ്‍മെന്റ് സമീപകാലത്ത് നിരവധി സുപ്രധാന നയ മുന്‍കൈകള്‍ സ്വീകരിച്ചിട്ടുണ്ട്. 2017 മാര്‍ച്ചില്‍ സമഗ്രമായ അവലോകനത്തിന് ശേഷം പൊതു സാമ്പത്തിക ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. കൂടാതെ മൂന്ന് സംഭരണ മാനുവലുകള്‍, ചരക്കുകള്‍ സംഭരിക്കുന്നതിനുള്ള മാനുവല്‍ 2017, കണ്‍സള്‍ട്ടന്‍സി, മറ്റ് സേവനങ്ങള്‍ എന്നിവയുടെ സംഭരണത്തിനുള്ള മാനുവല്‍ 2017, പ്രവൃത്തികള്‍ സംഭരിക്കുന്നതിനുള്ള മാനുവല്‍ 2019 എന്നിവയും വികസിപ്പിച്ചെടുത്തു.

ഈ മാതൃകാ ടെന്‍ഡര്‍ രേഖകകളുടെ രൂപീകരണവും പ്രകാശനവും നിലവിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും തുടര്‍ച്ചയായി അവലോകനം ചെയ്യുന്ന പ്രക്രിയയുടെ ഭാഗമാണ്, 2021 ഒകേ്ടാബര്‍ 2 മുതല്‍ 2021 ഒകേ്ടാബര്‍ 31 വരെ ഒരു പ്രത്യേക സംഘടിതപ്രവര്‍ത്തനമായി കാബിനറ്റ് സെക്രട്ടറി അത് നിരീക്ഷിക്കുകയും ചെയ്യും.

****

 



(Release ID: 1767562) Visitor Counter : 212