പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആത്മനിര്‍ഭര്‍ ഭാരത് സ്വയംപൂര്‍ണ ഗോവ പദ്ധതിയുടെ ഗുണഭോക്താക്കളുമായും പങ്കാളികളുമായും ഒക്ടോബര്‍ 23 ന് പ്രധാനമന്ത്രി സംവദിക്കും

प्रविष्टि तिथि: 22 OCT 2021 2:30PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആത്മനിര്‍ഭര്‍ ഭാരത് സ്വയംപൂര്‍ണ ഗോവ പരിപാടിയുടെ ഗുണഭോക്താക്കളുമായും പങ്കാളികളുമായും നാളെ (2021 ഒക്ടോബര്‍ 23)   രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കും. സംഭാഷണത്തിന് ശേഷം അദ്ദേഹത്തിന്റെ അഭിസംബോധനയും  നടക്കും.

2020 ഒക്ടോബര്‍ 1 -ന് ആരംഭിച്ച സ്വയംപൂര്‍ണ ഗോവയുടെ സംരംഭത്തിന് പ്രധാനമന്ത്രി 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന വിശേഷണം നല്‍കി. ഈ പദ്ധതിക്ക് കീഴില്‍, ഒരു സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെ 'സ്വയംപൂര്‍ണ മിത്ര'മായി നിയമിക്കുന്നു. മിത്രം  ഒരു നിയുക്ത പഞ്ചായത്ത് അല്ലെങ്കില്‍ മുനിസിപ്പാലിറ്റി സന്ദര്‍ശിക്കുകയും, ആളുകളുമായി ഇടപഴകുകയും, ഒന്നിലധികം ഗവണ്‍മെന്റ് വകുപ്പുകളുമായി ഏകോപിപ്പിക്കുകയും ചെയ്യുന്നു, കൂടാതെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വിവിധ ഗവണ്‍മെന്റ് പദ്ധതികളും ആനുകൂല്യങ്ങളും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത് ചടങ്ങില്‍ പങ്കെടുക്കും.

*****


(रिलीज़ आईडी: 1765724) आगंतुक पटल : 239
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada