പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ 100% ആദ്യ ഡോസിന് ദേവഭൂമിയിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 18 OCT 2021 2:50PM by PIB Thiruvananthpuram

18 വയസ്സിനു മുകളിലുള്ളവർക്ക് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പിന്റെ 100% ആദ്യ ഡോസ് നൽകിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദേവഭൂമിയിലെ ജനങ്ങളെ അഭിനന്ദിച്ചു. കോവിഡ് 19 നെതിരായ രാജ്യത്തിന്റെ പോരാട്ടത്തിൽ ഉത്തരാഖണ്ഡിന്റെ ഈ നേട്ടം വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

" ദേവഭൂമിയിലെ ജനങ്ങൾക്ക് നിരവധി അഭിനന്ദനങ്ങൾ. കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിൽ ഉത്തരാഖണ്ഡിന്റെ ഈ നേട്ടം വളരെ പ്രധാനമാണ്. ആഗോള മഹാമാരിക്കെതിരെ പോരാടുന്നതിന് നമ്മുടെ  പ്രതിരോധ കുത്തിവയ്പ്പ്  യജ്ഞം ഏറ്റവും ഫലപ്രദമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, ഇതിൽ ജനങ്ങളുടെ പങ്കാളിത്തം നിർണായകമാണ്."

*****



(Release ID: 1764671) Visitor Counter : 170