പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിസസോളി ലൗംഗുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 12 OCT 2021 9:51PM by PIB Thiruvananthpuram

നാഗാലാൻഡിലെ   ബി ജെ  പി  നേതാവ്  ശ്രീ വിസസോളി ലൗംഗുവിന്റെ മരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"നാഗാലാൻഡിന്റെ പുരോഗതിയിലും നാഗാ ജനതയുടെ ശാക്തീകരണത്തിലും അത്യുത്സാഹമുള്ള, കഠിനാധ്വാനിയായ വ്യക്തിയായിരുന്നു ശ്രീ വിസസോളി ലൗംഗു. സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്താൻ അദ്ദേഹം ശ്രദ്ധേയമായ ശ്രമങ്ങൾ നടത്തി. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ   കുടുംബത്തിനും അനുഭാവികൾക്കും അനുശോചനം. അദ്ദേഹത്തിന്റെ ആത്‌മാവിന് നിത്യശാന്തി നേരുന്നു. "



(Release ID: 1763407) Visitor Counter : 153