പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മധ്യ പ്രദേശിലെ സ്വാമിത്വ പദ്ധതിയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നാളെ സംവദിക്കും


1.7 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ഇ-പ്രോപ്പർട്ടി കാർഡുകളും പ്രധാനമന്ത്രി വിതരണം ചെയ്യും

Posted On: 05 OCT 2021 2:44PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  നാളെ  (2021 ഒക്ടോബർ 6 ന് )  സ്വാമിത്വ പദ്ധതിയുടെ  മധ്യപ്രദേശിലെ ഗുണഭോക്താക്കളുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കും.  പദ്ധതിക്ക് കീഴിലുള്ള 1,71,000 ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി ഇ-പ്രോപ്പർട്ടി കാർഡുകളും   ഈ അവസരത്തിൽ  വിതരണം ചെയ്യും.

പരിപാടിയിൽ മധ്യപ്രദേശ് മുഖ്യമന്ത്രിയും പങ്കെടുക്കും.

സ്വാമിത്വ പദ്ധതിയെക്കുറിച്ച് :

ഗ്രാമീണ ജനവാസ മേഖലകളിലെ താമസക്കാർക്ക് സ്വത്തവകാശം നൽകാൻ ലക്ഷ്യമിട്ടുള്ള പഞ്ചായത്തീ  രാജ് മന്ത്രാലയത്തിന്റെ ഒരു കേന്ദ്ര  പദ്ധതിയാണ് സ്വാമിത്വ. ഗ്രാമീണർ വായ്പ എടുക്കുന്നതിനും ഗ്രാമപ്രദേശങ്ങളിലെന്നപോലെ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾക്കും വസ്തുവകകൾ സാമ്പത്തിക ആസ്തിയായി ഉപയോഗിക്കുന്നതിന് ഈ പദ്ധതി വഴിയൊരുക്കും. ഏറ്റവും പുതിയ  ഡ്രോൺ-സാങ്കേതികവിദ്യയിലൂടെ  സർവ്വേ  നടത്തി ഗ്രാമപ്രദേശങ്ങളിലെ ജനവാസമുള്ള ഭൂമിയെ വേർതിരിച്ചറിയാൻ ഇത് ലക്ഷ്യമിടുന്നു. ഈ പദ്ധതി രാജ്യത്തെ ഡ്രോൺ നിർമ്മാണ ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനം നൽകും.

****
 


(Release ID: 1761117) Visitor Counter : 167