പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജപ്പാനിലെ പുതിയ പ്രധാനമന്ത്രി കിഷിദ ഫുമിയോയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 04 OCT 2021 4:43PM by PIB Thiruvananthpuram

ജപ്പാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട  കിഷിദ ഫുമിയോയെ    പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിനന്ദിച്ചു. 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ജപ്പാനിലെ പുതിയ പ്രധാനമന്ത്രി കിഷിദ ഫൂമിയോയ്ക്ക് അഭിനന്ദനങ്ങളും ആശംസകളും. ഇന്ത്യയ്ക്കും ജപ്പാനുമിടയിലുള്ള പ്രത്യേക തന്ത്രപരവും ആഗോളവുമായ   പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ മേഖലയിലും  അതിനപ്പുറത്തും സമാധാനവും അഭിവൃദ്ധിയും കൈവരിക്കുന്നതിനും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ    ഞാൻ ആഗ്രഹിക്കുന്നു. "
 (Release ID: 1760828) Visitor Counter : 87