ആഭ്യന്തരകാര്യ മന്ത്രാലയം

ദേശീയ സുരക്ഷാ ഗാർഡിന്റെ 'സുദർശൻ  ഭാരത പരിക്രമ' കാർ റാലി  ആഭ്യന്തര മന്ത്രി അമിത് ഷാ ചെങ്കോട്ടയിൽ ഫ്ലാഗ് ഓഫ് ചെയ്യും

Posted On: 01 OCT 2021 3:36PM by PIB Thiruvananthpuram



ന്യൂഡൽഹി, ഒക്ടോബർ 01, 2021

 ദേശീയ സുരക്ഷാ ഗാർഡ് അംഗങ്ങൾ നടത്തുന്ന ഓൾ ഇന്ത്യ കാർ റാലി, സുദർശൻ ഭാരത പരിക്രമ, ആഭ്യന്തരമന്ത്രി അമിത് ഷാ  ഡൽഹിയിലെ ചെങ്കോട്ടയിൽ നിന്നും ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും. രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായുള്ള ആസാദി കാ  അമൃത് മഹോത്സവ ആഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ്.

 ഇതിനോടൊപ്പം കേന്ദ്ര സായുധ സേനകളുടെ (CAPFs) നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരംഭിച്ച് ന്യൂഡൽഹിയിൽ സമാപിക്കുന്ന സൈക്കിൾ റാലികളെയും  അദ്ദേഹം നാളെ സ്വീകരിക്കും
 ടോക്കിയോ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ ശ്രീ. നീരജ് ചോപ്ര, ശ്രീ. രവികുമാർ ദഹിയ, ശ്രീ.ബജ്രംഗ് പുനിയ തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.


.ഇന്ത്യൻ സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യസമര സേനാനികൾ എന്നിവരുമായി ബന്ധപ്പെട്ട ചരിത്ര പ്രസിദ്ധ കേന്ദ്രങ്ങളിലൂടെയാകും ദേശീയ സുരക്ഷാ ഗാർഡിന്റെ 7500 കിലോമീറ്റർ ദൈർഘ്യമുള്ള   കാർ റാലി കടന്നുപോവുക. ന്യൂ ഡൽഹിയിലെ പോലീസ് സ്മാരകത്തിൽ 2021 ഒക്ടോബർ 30ന് റാലി സമാപിക്കും.
 രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ 18 നഗരങ്ങളിലൂടെ കാർ  റാലി കടന്നുപോകുന്നുണ്ട്.

 900 പേരുമായി ആഗസ്റ്റ് 15ന് ആരംഭിച്ച സായുധ സേന സൈക്കിൾ റാലികൾ 21 സംസ്ഥാനങ്ങളിലൂടെ 41,000 കിലോമീറ്റർ ദൂരം പിന്നിട്ടാണ് ന്യൂഡൽഹിയിൽ എത്തുന്നത് .ITBP ഒരു  സൈക്കിൾ റാലിയും CRPF നാല് റാലികളും സംഘടിപ്പിച്ചു. SSB യുടെ നേതൃത്വത്തിൽ 10 റാലികൾ നടന്നപ്പോൾ അസം റൈഫിൾസ്  ഒരെണ്ണത്തിൽ  പങ്കെടുത്തു.CISF 9 റാലികൾക്കും  BSF 15 സൈക്കിൾ റാലികൾക്കും ആണ് നേതൃത്വം നൽകിയത്.

 ആസാദി കാ  അമൃത് മഹോത്സവ ആഘോഷങ്ങൾ ലക്ഷ്യമിട്ടാണ്  ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ  ഈ റാലികൾ  സംഘടിപ്പിക്കുന്നത്.

 
IE/SKY
 
 
******


(Release ID: 1759993) Visitor Counter : 200