പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജയ്‌പൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് ടെക്നോളജി പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും രാജസ്ഥാനിലെ നാല് പുതിയ മെഡിക്കൽ കോളേജുകളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും

Posted On: 29 SEP 2021 12:50PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് ടെക്നോളജി (സി ഐ പി ഇ ടി ) ജയ്പൂർ ഉദ്ഘാടനം ചെയ്യും കൂടാതെ രാജസ്ഥാനിലെ ബൻസ്വാര, സിരോഹി, ഹനുമാൻഗഡ്, ദൗസ  എന്നീ ജില്ലകളിലെ നാല് പുതിയ മെഡിക്കൽ കോളേജുകളുടെ ശിലാസ്ഥാപനവും 2021 സെപ്റ്റംബർ 30 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി അദ്ദേഹം നിർവഹിക്കും. 

ജില്ലാ/ റഫറൽ ആശുപത്രികളുമായി ചേർന്ന് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനായി" കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരം  അനുവദിച്ചവയാണ്  ഈ മെഡിക്കൽ കോളേജുകൾ .  പിന്നാക്ക, അഭിലഷണീയ ജില്ലകൾക്കാണ് മെഡിക്കൽ കോളജുകൾ സ്ഥാപിക്കാൻ മുൻഗണന നൽകിയിട്ടുള്ളത് .
പദ്ധതി പ്രകാരം  മൂന്ന് ഘട്ടങ്ങളിലായി 157 പുതിയ മെഡിക്കൽ കോളേജുകൾക്ക് രാജ്യമെമ്പാടും അംഗീകാരം നൽകിയിട്ടുണ്ട്. 

സിപെറ്റിനെ കുറിച്ച് :

രാജസ്ഥാൻ ഗവൺമെന്റുമായി  ചേർന്നാണ്‌  കേന്ദ്ര ഗവണ്മെന്റ് സിപ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് ടെക്നോളജി, ജയ്പൂർ സ്ഥാപിച്ചിത്തിട്ടുള്ളത്  ഇത്  പെട്രോകെമിക്കൽ, അനുബന്ധ വ്യവസായങ്ങളുടെ ആവശ്യങ്ങൾക്ക്  സമർപ്പിക്കപ്പെട്ടതാണ് . യുവാക്കൾക്ക് സമർത്ഥരായ സാങ്കേതിക വിദഗ്ദ്ധരാകാനുള്ള വിദ്യാഭ്യാസം ഇൻസ്റ്റിറ്റ്യൂട്ട് നൽകും.

കേന്ദ്ര മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ, രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ അശോക് ഗെഹ്ലോട്ട് എന്നിവരും ചടങ്ങിൽ പങ്കെടുക്കും(Release ID: 1759203) Visitor Counter : 94