സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി സ്വീകരിച്ച സമ്മാനങ്ങളുടെയും മെമന്റോകളുടെയും ഇ-ലേലത്തിൽ ഇന്ത്യൻ വനിതാ ഫെൻസറായ ഭവാനി ദേവിയുടെ ഫെൻസിങ് വാളും

Posted On: 28 SEP 2021 2:17PM by PIB Thiruvananthpuramന്യൂഡൽഹിസെപ്റ്റംബർ 28, 2021  

ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഫെൻസറായപ്പോൾ ഭവാനി ദേവിക്ക് അത് ഒരു സുപ്രധാന ദിവസമായിരുന്നുടോക്കിയോ ഒളിമ്പിക്സിലെ ആദ്യ മത്സരം ജയിച്ച് അവർ ചരിത്രം സൃഷ്ടിച്ചുഇതുവരെ ഒരു ഇന്ത്യൻ വനിതാ ഫെൻസറും  നിലയിൽ എത്തിയിട്ടില്ല എന്നതുകൊണ്ട് തന്നെ അത് ഒരു വലിയ നേട്ടമായിരുന്നു.

തമിഴ്നാട്ടിൽ നിന്നുള്ള ഭവാനി ദേവി ഫെൻസിംഗിൽ എട്ട് തവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്.

ടോക്കിയോ ഒളിമ്പിക്സിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചവരിൽ അവരും ഉൾപ്പെടുന്നു ചടങ്ങിൽ വച്ച് അവർ ഒളിംപിക്സിൽ ഉപയോഗിച്ച അതേ ഫെൻസിങ് വാൾ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മെമന്റോകളുടെയും -ലേലത്തിൽ ചരിത്രപരമായ  ഫെൻസിങ് വാളും ഉൾപ്പെടുത്തിയിട്ടുണ്ട്നിങ്ങൾക്ക് ഇത് സ്വന്തമാക്കണമെങ്കിൽ, 2021 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 7 വരെ pmmementos.gov.in/ ഇൽ നടക്കുന്ന -ലേലത്തിൽ പങ്കെടുക്കുക.

ലേലത്തുക 'നമാമി ഗംഗേ കോശ്എന്നതിലേക്ക് പോകും.

 

RRTN/SKY(Release ID: 1759006) Visitor Counter : 83