രാജ്യരക്ഷാ മന്ത്രാലയം

ഭിന്നശേഷിക്കാരായ ആശ്രിതർക്ക് കുടുംബ പെൻഷനുമേലുള്ള വരുമാന പരിധി കേന്ദ്ര ഗവൺമെന്റ് ഉയർത്തി

Posted On: 28 SEP 2021 3:01PM by PIB Thiruvananthpuram



ന്യൂഡൽഹി, സെപ്റ്റംബർ 28, 2021  

 
മാനസികപരമോ ശാരീരികപരമോ ആയ ബുദ്ധിമുട്ടുകൾ (വൈകല്യമുള്ള) നേരിടുന്ന കുട്ടികൾ/സഹോദരങ്ങൾക്കായുള്ള കുടുംബ പെൻഷനുമേലുള്ള വരുമാന പരിധി ഉയർത്താൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു.


മരണമടഞ്ഞ സർക്കാർ ജീവനക്കാരൻ / പെൻഷൻ ഗുണഭോക്താവ് അവസാനമായി സ്വീകരിച്ച വേതനത്തിന്റെ 30 ശതമാനത്തിന് ഒപ്പം ക്ഷാമബത്തയും ചേരുന്ന തുകയ്ക്ക് തുല്യമായി ലഭ്യമാക്കുന്ന കുടുംബ പെൻഷനേക്കാളും കുറഞ്ഞ തുകയാണ്, കുടുംബ പെൻഷൻ ഒഴിച്ചുള്ള മറ്റു വരുമാനങ്ങളിൽ നിന്നും ഇവർക്ക് ലഭിക്കുന്നതെങ്കിൽ, ഈ കുട്ടികൾ/സഹോദരങ്ങൾ എന്നിവർക്ക് ജീവിത അവസാനം വരെ കുടുംബ പെന്ഷന് അർഹതയുണ്ടായിരിക്കും.

 
ഈ സാമ്പത്തിക ഗുണഫലങ്ങൾ 2021 ഫെബ്രുവരി 8 മുതൽ മുൻകാല പ്രാബല്യത്തോടെ ഇവർക്ക്   ലഭ്യമാക്കുന്നതാണ്. നിലവിൽ ക്ഷാമ ബത്തയ്ക്ക് ഒപ്പം കുടുംബ പെൻഷൻ ഒഴികെയുള്ള മാസ വരുമാനം 9000 രൂപയിൽ താഴെ മാത്രമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾ/സഹോദരങ്ങൾ എന്നിവർക്ക് മാത്രമാണ് കുടുംബ പെന്ഷന് അർഹതയുള്ളത്.
 
RRTN/SKY
 
*****
 
 


(Release ID: 1759004) Visitor Counter : 193