പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് സർബാനന്ദ സോനോവാളിനെയും ഡോ എൽ മുരുകനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 28 SEP 2021 11:22AM by PIB Thiruvananthpuram

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് സർബാനന്ദ സോനോവാളിനെയും ഡോ എൽ മുരുകനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ആസാമിൽ നിന്നും മധ്യപ്രദേശിൽ നിന്നും യഥാക്രമം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്  തന്റെ സഹപ്രവർത്തക രായ ശ്രീ സർബാനന്ദ സോനോവാളിനെയും ഡോ എൽ മുരുകനെയും അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"എന്റെ മന്ത്രിസഭയിലെ  സഹപ്രവർത്തകരായ ശ്രീ സർബാനന്ദ്സൺവാൾ ജി, ശ്രീ മുരുകൻ ജി എന്നിവർ യഥാക്രമം അസമിൽ നിന്നും മധ്യപ്രദേശിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങൾ. അവർ പാർലമെന്ററി നടപടികളെ സമ്പന്നമാക്കുമെന്നും പൊതുനന്മയെക്കുറിച്ചുള്ള നമ്മുടെ കാര്യപരിപാടിയെ  കൂടുതൽ മെച്ചപ്പെടുത്തുമെന്നും എനിക്ക് ഉറപ്പുണ്ട്.""

****


(Release ID: 1758837) Visitor Counter : 259