പ്രധാനമന്ത്രിയുടെ ഓഫീസ്‌

ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ആമുഖ പരാമർശങ്ങൾ

Posted On: 25 SEP 2021 4:46AM by PIB Thiruvananthpuram

പ്രസിഡന്റ് ബൈഡൻ!

പ്രധാനമന്ത്രി മോറിസൺ!

പ്രധാനമന്ത്രി സുഗ!

ആദ്യത്തെ പ്രത്യക്ഷ  ക്വാഡ്   ഉച്ചകോടി സംഘടിപ്പിക്കുന്നതിനുള്ള ചരിത്രപരമായ സംരംഭത്തിന് പ്രസിഡന്റ് ബൈഡന് വളരെ നന്ദി.

2004-ലെ സുനാമിക്ക് ശേഷം ഇൻഡോ-പസഫിക് മേഖലയെ സഹായിക്കാൻ നമ്മുടെ  നാല് രാജ്യങ്ങൾ ഒന്നിച്ചു.

ഇന്ന്, ലോകം കോവിഡ് -19 മഹാമാരിക്കെതിരെ  പോരാടുമ്പോൾ, ക്വാഡ്  എന്ന നിലയിൽ, മാനവികതയുടെ താൽപ്പര്യത്തിനായി നാം  വീണ്ടും കൈകോർത്തു.

നമ്മുടെ ക്വാഡ്  വാക്സിൻ സംരംഭം ഇൻഡോ-പസഫിക് രാജ്യങ്ങൾക്ക് വളരെയധികം സഹായകരമാകും. പങ്കിട്ട ജനാധിപത്യ മൂല്യങ്ങളെ അടിസ്ഥാനമാക്കി, സകാരാത്മക  ചിന്തയോടും, സമീപനത്തോടും മുന്നോട്ട് പോകാൻ തീരുമാനിച്ചു.

വിതരണ ശൃംഖലയോ ആഗോള സുരക്ഷയോ കാലാവസ്ഥാ പ്രവർത്തനമോ കോവിഡ് -19 അല്ലെങ്കിൽ സാങ്കേതികവിദ്യയിലെ സഹകരണമോ ആകട്ടെ, ഈ പ്രശ്നങ്ങളെല്ലാം എന്റെ സഹപ്രവർത്തകരുമായി ചർച്ച ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്.

"ആഗോള നന്മയ്ക്കുള്ള ശക്തി" എന്ന റോളിൽ നമ്മുടെ ക്വാഡ്  ഒരു വിധത്തിൽ പ്രവർത്തിക്കും.

ക്വാഡിലെ  നമ്മുടെ സഹകരണം ഇൻഡോ-പസഫിക്കിലും ലോകത്തും സമാധാനവും സമൃദ്ധിയും ഉറപ്പാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

നന്ദി!



(Release ID: 1758384) Visitor Counter : 153