പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ-യു.എസ് ഉഭയകക്ഷി യോഗത്തി ലെ പ്രധാനമന്ത്രിയുടെ ആമുഖ പരാമര്‍ശങ്ങള്‍

Posted On: 25 SEP 2021 4:36AM by PIB Thiruvananthpuram

മിസ്റ്റര്‍ പ്രസിഡന്റ്, ആദ്യമായി, എനിക്കുമാത്രമല്ല, എന്റെ പ്രതിനിധിസംഘത്തിനാകെ നല്‍കിയ സൗഹൃദം നിറഞ്ഞ ഈ ഊഷ്മളമായ സ്വാഗതത്തിന് എന്റെ നന്ദി അറിയിക്കുന്നു.

മിസ്റ്റര്‍ പ്രസിഡന്റ്, 2016 -ലും അതിനുമുമ്പ് 2014 -ലും, വിശദമായി ചര്‍ച്ചകള്‍ നടത്താന്‍ നമുക്ക് അവസരം ലഭിച്ചിരുന്നു. , ആ സമയത്ത്, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താങ്കൾ  അങ്ങയുടെ കാഴ്ചപ്പാട് വ്യക്തമാക്കിയിരുന്നു, താങ്കൾ അത് വളരെ വിശദമായി പ്രസ്താവിക്കുകയും ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍ അത് പ്രചോദനാത്മകമായ ഒരു ദര്‍ശനമായിരുന്നു, മിസ്റ്റര്‍ പ്രസിഡന്റ്, ഇന്ന് പ്രസിഡന്റ് എന്ന നിലയില്‍ താങ്കൾ ആ ദര്‍ശനം നടപ്പിലാക്കാന്‍ എല്ലാ ശ്രമങ്ങള്‍ക്കും മുന്‍കൈ എടുക്കുന്നു, ഞാന്‍ അതിനെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

മിസ്റ്റര്‍ പ്രസിഡന്റ്, താങ്കൾ  ഇന്ത്യയിലെ ബൈഡന്‍ കുടുംബപ്പേരിനെക്കുറിച്ച് വിശദമായി സംസാരിച്ചു, വാസ്തവത്തില്‍ നിങ്ങള്‍ അത് എന്നോട് നേരത്തെ പറഞ്ഞിരുന്നുതുമായിരുന്നു. അതെ,താങ്കൾ എന്നോട് അത് സൂചിപ്പിച്ചതിനു ശേഷം ഞാന്‍ രേഖകള്‍ക്കായി വളരെയധികം അന്വേഷണം നടത്തുകയും, ഇന്ന് ഞാന്‍ ചില രേഖകള്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഒരുപക്ഷേ നമുക്ക് ഈ വിഷയം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും, കൂടാതെ ആ രേഖകള്‍ താങ്കൾക്ക് ഉപയോഗപ്രദവുമാകാം.

മിസ്റ്റര്‍ പ്രസിഡന്റ്, ഇന്നത്തെ നമ്മുടെ ഉച്ചകോടി സംഭാഷണത്തിലും ഉച്ചകോടി യോഗങ്ങളിലും ഞാൻ കണ്ടത് ,  ഇത് 21-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകവും മൂന്നാം ദശകത്തിലെ ആദ്യവര്‍ഷവുമാണ്. ഞാന്‍ ഈ ദശകം മുഴുവനായി പരിഗണിക്കുമ്പോള്‍ താങ്കളുടെ നേതൃത്വത്തില്‍ ഇന്തോ-യു.എസ്. ബന്ധങ്ങള്‍ വിപുലീകരിക്കുന്നതിനും ലോകത്തെ മറ്റ് എല്ലാ ജനാധിപത്യരാജ്യങ്ങള്‍ക്കുവേണ്ടിയും വിത്തുകള്‍ പാകിയിട്ടുണ്ടെന്ന് എനിക്ക് കാണാനാകുന്നു, ഇത് ഒരു പരിവര്‍ത്തനകാലഘട്ടമാകാന്‍ പോകുകയാണെന്ന് എനിക്ക് കാണാന്‍ കഴിയും, താങ്കൾക്ക് നന്ദി!

ഈ പരിവര്‍ത്തന കാലയളവ് ഇന്ത്യ-യുഎസ് ബന്ധത്തിലും   ഞാന്‍ കാണുന്നു, ഞാന്‍ പാരമ്പര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഞാന്‍ സംസാരിക്കുന്നത് നമ്മുടെ രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമായ ജനാധിപത്യ പാരമ്പര്യങ്ങള്‍, ജനാധിപത്യ മൂല്യങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവയെക്കുറിച്ചാണ്, ഈ പാരമ്പര്യങ്ങളുടെ പ്രാധാന്യം ഇനിയും വര്‍ദ്ധിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

മിസ്റ്റര്‍ പ്രസിഡന്റ്, അതുപോലെ, അമേരിക്കയുടെ പുരോഗതി യാത്രയില്‍ 4 ദശലക്ഷത്തിലധികം ഇന്ത്യന്‍-അമേരിക്കക്കാര്‍ പങ്കെടുക്കുന്നതായി താങ്കള്‍ സൂചിപ്പിച്ചു. ഈ ദശകത്തിന്റെ പ്രാധാന്യത്തെയും ഈ ഇന്ത്യന്‍ അമേരിക്കന്‍ പ്രതിഭകള്‍ വഹിക്കാന്‍ പോകുന്ന പങ്കിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഞാന്‍ പരിഗണിക്കുമ്പോള്‍, ഈ ജന പ്രതിഭകള്‍ തമ്മിലുള്ള ബന്ധം ഒരു വലിയ പങ്കുവഹിക്കുമെന്നും ഇന്ത്യന്‍ പ്രതിഭകള്‍ ഈ ബന്ധത്തിന്റെ സഹപങ്കാളികളായിരിക്കുമെന്നും ഞാന്‍ കരുതുന്നു, ഇതില്‍ നിങ്ങളുടെ സംഭാവനകളും വളരെ വലുതായിരിക്കുമെന്നും ഞാന്‍ കാണുന്നു.

മിസ്റ്റര്‍ പ്രസിഡന്റ്, അതേരീതിയില്‍ ഇന്നത്തെ ലോകത്തെ നയിക്കുന്ന ഏറ്റവും സുപ്രധാനമായ ശക്തിയെന്നത് സാങ്കേതികവിദ്യയാണ്, സേവനത്തിന് വേണ്ടിയുള്ള സാങ്കേതികവിദ്യ, മാനവികതയ്ക്ക് വേണ്ടിയുള്ള സാങ്കേതികവിദ്യ, ഇതിനുള്ള അവസരങ്ങള്‍ അത്യതിസാധാരണമാമെന്ന് ഞാന്‍ കരുതുന്നു.
മിസ്റ്റര്‍ പ്രസിഡന്റ്, അതുപോലെ, ഇന്ത്യയും അമേരിക്കയും തമ്മില്‍, വ്യാപാരം പ്രാധാന്യമായി തന്നെ തുടരും, നമ്മുടെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം യഥാര്‍ത്ഥത്തില്‍ പരസ്പര പൂരകമാണെന്ന് ഞങ്ങള്‍ കാണുന്നു. താങ്കളുടെ പക്കലുള്ളതും ഞങ്ങളുടെ പക്കലുള്ളതുമായ കാര്യങ്ങളുണ്ട്, അതിനുശേഷം നാം  അത് പരസ്പര പൂരകമാക്കുന്നു. ഈ ദശകത്തിലെ വ്യാപാര മേഖല, വളരെ പ്രധാനപ്പെട്ടതായിരിക്കുമെന്നും ഞാന്‍ കാണുന്നു.
മിസ്റ്റര്‍ പ്രസിഡന്റ്, ഒകേ്ടാബര്‍ 2 ന് മഹാത്മാ ഗാന്ധിയുടെ ജന്മവാര്‍ഷികം ആഘോഷിക്കുമെന്ന് താങ്കൾ ഇപ്പോള്‍ സൂചിപ്പിച്ചു, ഈ ഗ്രഹത്തിന്റെയും ദശകത്തിന്റെയും ഊരായ്മയെ കുറിച്ചും മഹാത്മാ ഗാന്ധി എപ്പോഴും പറയുമായിരുന്നു.  മിസ്റ്റര്‍ പ്രസിഡന്റ് ഈ അഭിപ്രായത്തിന്റെ വീക്ഷണവും സമ്പൂര്‍ണ്ണ ട്രസ്റ്റീഷിപ്പ് തത്വശാസ്ത്രം പോലെത്തന്നെ വളരെ പ്രധാനപ്പെട്ടതായിരിക്കും. ഇതിനര്‍ത്ഥം നമുക്ക് ഉള്ള ഈ ഗ്രഹം, തുടര്‍ന്നുള്ള തലമുറകള്‍ക്ക് നാം ദാനംചെയ്യണം, ട്രസ്റ്റിഷിപ്പിന്റെ ഈ വികാരം ആഗോളതലത്തില്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കാന്‍ പോകുകയാണ്, അതോടൊപ്പം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലും, ഗ്രഹത്തിന്റെ ട്രസ്റ്റീഷിപ്പിനെക്കുറിച്ചും ആഗോളപൗരന്മാരുടെ ഉത്തരവാദിത്വങ്ങള്‍ 

മിസ്റ്റര്‍ പ്രസിഡന്റ്, ഐക്യനാടുകളുടെ പ്രസിഡന്റായി ചുമതല ഏറ്റെടുത്തശേഷം താങ്കൾ  വളരെ സുപ്രധാനമായ പ്രശ്‌നങ്ങളെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി, കോവിഡ്-പത്തൊൻപതോ  , കാലാവസ്ഥാ വ്യതിയാനമോ, അല്ലെങ്കില്‍ ക്വാഡോ എന്തോ ആയിക്കോട്ടെ താങ്കൾ   വളരെ സവിശേഷമായ മുന്‍കൈകള്‍ സ്വീകരിച്ചു. താങ്കളുടെ കാഴ്ചപ്പാട് നടപ്പിലാക്കുന്നതിനായി വലിയ പരിശ്രമങ്ങള്‍ രൂപീകരിക്കുകയും വിന്യസിക്കുകയും ചെയ്തു, ഇന്ന് ഈ പ്രശ്‌നങ്ങളെല്ലാം വളരെ വിശദമായി ചര്‍ച്ച ചെയ്യാന്‍ നമുക്ക് അവസരവുമുണ്ടായി. നമ്മുടെ ചര്‍ച്ചകള്‍ക്ക് ശേഷം  നമ്മുടെ രാജ്യങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ലോകത്തിനാകെ വേണ്ടി നമുക്ക് എങ്ങനെ കൂടുതല്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനും സകാരാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയുമെന്ന് നമുക്ക് മുന്നോട്ടുനോക്കാം. നിങ്ങളുടെ നേതൃത്വത്തില്‍ നമ്മള്‍ എന്ത് ചെയ്താലും അത് ലോകത്തിനാകെ വളരെ പ്രസക്തമായതായിരിക്കുമെന്ന് എനിക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ട്.
മിസ്റ്റര്‍ പ്രസിഡന്റ്, ഒരിക്കല്‍ കൂടി ഈ ഊഷ്മളമായ സ്വീകരണത്തിന് ഞാന്‍ അങ്ങേയറ്റത്തെ നന്ദി അറിയിക്കട്ടെ.

താങ്കള്‍ക്ക് നന്ദി!

****



(Release ID: 1757905) Visitor Counter : 234