ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 18 SEP 2021 10:34AM by PIB Thiruvananthpuram

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2.5 കോടി ഡോസുകൾ നൽകിക്കൊണ്ട് ഇന്ത്യ എക്കാലത്തെയും ഉയർന്ന ഒറ്റ ദിവസത്തെ പ്രതിരോധ കുത്തിവയ്പ്  നടത്തി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 35,662 പേർക്ക്

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.02%

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,40,639 പേർ

രോഗമുക്തി നിരക്ക് 97.65%

കഴിഞ്ഞ 24 മണിക്കൂറിനിടെ 33,798  പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,26,32,222 ആയി

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.02%) കഴിഞ്ഞ 85 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.46%) കഴിഞ്ഞ 19 ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 55.07 കോടി പരിശോധനകൾ.

*****



(Release ID: 1756006) Visitor Counter : 141