നിതി ആയോഗ്‌
azadi ka amrit mahotsav

ഇന്ത്യയിലെ നഗര ആസൂത്രണ ശേഷിയിലെ പരിഷ്കാരങ്ങൾ’ സംബന്ധിച്ച റിപ്പോർട്ട് നിതി ആയോഗ് പുറത്തിറക്കും.

Posted On: 15 SEP 2021 1:45PM by PIB Thiruvananthpuram

 

ന്യൂഡൽഹി, സെപ്റ്റംബർ 15, 2021


   'ഇന്ത്യയിലെ നഗര ആസൂത്രണ ശേഷിയിലെ പരിഷ്കാരങ്ങൾ' സംബന്ധിച്ച ഒരു റിപ്പോർട്ട് നിതി ആയോഗ്  നാളെ (സെപ്റ്റംബർ 16 ) പുറത്തിറക്കും.നിതി ആയോഗ് വൈസ് ചെയർമാൻ ഡോ. രാജീവ് കുമാറും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാനും ചേർന്ന് റിപ്പോർട്ട്‌  പ്രകാശനം ചെയ്യും.നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, സ്പെഷ്യൽ സെക്രട്ടറി ഡോ. കെ. രാജേശ്വര റാവു എന്നിവരും പങ്കെടുക്കും.

 നിതി ആയോഗ് 2020 ഒക്ടോബറിൽ 'ഇന്ത്യയിലെ നഗര ആസൂത്രണ വിദ്യാഭ്യാസത്തിലെ പരിഷ്കാരങ്ങൾ' എന്ന വിഷയത്തിൽ ഒരു ഉപദേശക സമിതി രൂപീകരിച്ചു.ഈ റിപ്പോർട്ടിനൊപ്പം കമ്മിറ്റി അതിന്റെ  നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്


നഗര ആസൂത്രണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള നിരവധി ശുപാർശകൾ ഉൾക്കൊള്ളുന്നതാണ് റിപ്പോർട്ട്. ആരോഗ്യകരമായ നഗരങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഇടപെടലുകൾ, നഗര ഭൂമിയുടെ കാര്യക്ഷമമായ ഉപയോഗം, മനുഷ്യ-വിഭവ ശേഷി വർദ്ധിപ്പിക്കൽ, നഗരഭരണം ശക്തിപ്പെടുത്തൽ, പ്രാദേശിക നേതൃത്വം രൂപീകരിക്കുക,സ്വകാര്യമേഖലയുടെ പങ്ക് വർദ്ധിപ്പിക്കൽ,  നഗര ആസൂത്രണ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പുരോഗതി എന്നിവ അവയിൽ ഉൾപ്പെടുന്നു

 

IE/SKY

 

 


(Release ID: 1755113)