പ്രധാനമന്ത്രിയുടെ ഓഫീസ്‌

എഞ്ചിനീയർമാരുടെ ദിനത്തിൽ പ്രധാനമന്ത്രി അവരെ അഭിവാദ്യം ചെയ്തു

Posted On: 15 SEP 2021 10:44AM by PIB Thiruvananthpuram

ശ്രീ എം വിശ്വേശ്വരയ്യയുടെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു 

എൻജിനീയർമാരുടെ ദിനത്തിൽ ,  കഠിനാധ്വാനികളായ  എല്ലാ എഞ്ചിനീയർമാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ശ്രീ എം. വിശ്വേശ്വരയ്യയുടെ ജന്മദിനത്തിൽ അദ്ദേഹം ആദരാഞ്ജലി അർപ്പിക്കുകയും അദ്ദേഹത്തിന്റെ നേട്ടങ്ങൾ അനുസ്മരിക്കുകയും ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"കഠിനാധ്വാനികളായ  എല്ലാ  എഞ്ചിനീയർമാർക്കും #എഞ്ചിനീയേഴ്സ് ദിനാശംസകൾ. നമ്മുടെ ഭൂമിയെ മികച്ചതും സാങ്കേതികമായി പുരോഗമിക്കുന്നതിൽ നിർണായകവുമായ  പങ്കു വഹിച്ചതിന്  അവരോട് നന്ദി പറയാൻ വാക്കുകൾ മതിയാവില്ല . സവിശേഷ വ്യക്തിത്വത്തിനുടമയായിരുന്ന ശ്രീ എം. വിശ്വേശ്വരയ്യയുടെ ജന്മദിനത്തിൽ ഞാൻ  അദ്ദേഹത്തിന്  ആദരാഞ്ജലി അർപ്പിക്കുന്നു."



(Release ID: 1754976) Visitor Counter : 207