യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ടോക്കിയോ പാരാലിമ്പിക്സ് മെഡൽ ജേതാക്കളെ കായിക മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ ആദരിച്ചു 

Posted On: 08 SEP 2021 5:50PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹി, സെപ്റ്റംബർ 8, 2021
 
ടോക്കിയോ പാരാലിമ്പിക് ഗെയിംസിൽ അഞ്ച് സ്വർണം, 8 വെള്ളി ഉൾപ്പെടെ 19 മെഡലുകൾ നേടിയ ഇന്ത്യൻ താരങ്ങളെ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ ആദരിച്ചു. കേന്ദ്ര നിയമമന്ത്രി ശ്രീ കിരൺ റിജിജു, യുവജനകാര്യ-കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക്  തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
 
മികച്ച പ്രകടനം കാഴ്ചവെച്ച പാരാ അത്ലറ്റുകളെ, ശ്രീ അനുരാഗ് ഠാക്കൂർ തന്റെ പ്രസംഗത്തിനിടെ അഭിനന്ദിച്ചു. 2016 പാരാലിമ്പിക്സിൽ ആകെ മൊത്തം പങ്കെടുത്തത് 19 ഇന്ത്യൻ താരങ്ങൾ ആയിരുന്നുവെങ്കിൽ ഇക്കുറി നാം സ്വന്തമാക്കിയ മെഡലുകളുടെ എണ്ണം തന്നെ 19 ഓളം വരുന്നുവെന്ന് അദ്ദേഹം ഓർമിച്ചു. ഇതാദ്യമായി ടേബിൾ ടെന്നീസിൽ മെഡൽ സ്വന്തമാക്കാനും, അമ്പെയ്ത്തിൽ നിരവധി മെഡലുകൾ നേടാനും സാധിച്ചപ്പോൾ കനോയിങ്, ഭാരോദ്വഹനം എന്നീ ഇനങ്ങളിൽ ആദ്യമായി പങ്കെടുക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. 2 ലോക റെക്കോർഡുകൾക്ക് ഒപ്പമെത്താൻ സാധിച്ചപ്പോൾ, കൂടുതൽ റിക്കോർഡുകൾ സ്വന്തമാക്കാനും നമുക്ക് കഴിഞ്ഞു. മികച്ച മെഡൽ നേട്ടം സ്വന്തമാക്കാൻ ഇന്ത്യൻ പാര അത്‌ലറ്റുകൾക്ക് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
 
 
നമ്മുടെ പാരാലിമ്പിക് താരങ്ങൾക്കായി കൂടുതൽ പ്രാദേശിക-ദേശീയ മത്സരങ്ങൾ സംഘടിപ്പിക്കാൻ താൽപര്യപ്പെടുന്നത് ആയും കായിക മന്ത്രി വ്യക്തമാക്കി. നിരന്തരമുള്ള മത്സരങ്ങളിലൂടെ തങ്ങളുടെ കഴിവുകൾ തേച്ചു മിനുക്കാൻ ഇത് അവർക്ക് വഴിതുറക്കും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
 
ഇന്ത്യൻ പാരാലിമ്പിക് താരങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളും ധനസഹായവും കേന്ദ്രസർക്കാർ തുടർന്നും ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, 2024, 2028 ഒളിമ്പിക്സുകളിൽ കൂടുതൽ മെഡലുകൾ നേടാൻ ഇത് താരങ്ങൾക്ക് സഹായകം ആകും എന്ന് വ്യക്തമാക്കി.
 
എല്ലാം പാര അത്ലറ്റ്കളും ടാർഗറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയുടെ (TOPS) ഭാഗമാണെന്നും, ഇതിനു കീഴിൽ കായിക താരങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിനായി പദ്ധതിയെ കൂടുതൽ
വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 
 
2020 ടോക്കിയോ പാരാലിമ്പിക്സിൽ 19 മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യ 162 രാജ്യങ്ങളുടെ പട്ടികയിൽ ഇരുപത്തിനാലാമതാണ്. സ്വന്തമാക്കിയ മൊത്തം മെഡലുകളുടെ അടിസ്ഥാനത്തിൽ ഇരുപതാം സ്ഥാനത്തും രാജ്യം എത്തിയിട്ടുണ്ട് 
 
1968 ൽ പാരാലിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുത്ത തുടങ്ങിയതിനുശേഷം 2016 വരെ 12 മെഡലുകൾ മാത്രമാണ് ഇന്ത്യക്ക് സ്വന്തമാക്കാൻ സാധിച്ചിരുന്നത്.
 
 
 

(Release ID: 1753439) Visitor Counter : 228