പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാരാലിമ്പിക് ഗെയിംസിൽ ബാഡ്മിന്റണിൽ സ്വർണം നേടിയതിന് പ്രമോദ് ഭഗത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 04 SEP 2021 5:24PM by PIB Thiruvananthpuram

ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ ബാഡ്മിന്റണിൽ സ്വർണം നേടിയതിന് പ്രമോദ് ഭഗത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"പ്രമോദ് ഭഗത് രാജ്യത്തിന്റെ മുഴുവൻ ഹൃദയങ്ങളും കവർന്നു .  ഒരു ചാമ്പ്യനായ  അദ്ദേഹത്തിന്റെ  വിജയം ദശലക്ഷക്കണക്കിന് പേരെ  പ്രചോദിപ്പിക്കും. അദ്ദേഹം  ശ്രദ്ധേയമായ സ്ഥിരതയും നിശ്ചയദാർഢ്യവും കാണിച്ചു. ബാഡ്മിന്റണിൽ സ്വർണം നേടിയതിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ(Release ID: 1752073) Visitor Counter : 171