പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുൻ എംപിയും പത്രപ്രവർത്തകനുമായ ശ്രീ ചന്ദൻ മിത്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 02 SEP 2021 9:32AM by PIB Thiruvananthpuram

മുൻ രാജ്യസഭാ അംഗവും പത്രപ്രവർത്തകനുമായ ശ്രീ ചന്ദൻ മിത്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ധിഷണയുടെയും  ഉൾക്കാഴ്ചകളുടെയും പേരിൽ  അദ്ദേഹം ഓർക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

" ശ്രീ ചന്ദൻ മിത്ര ജിയുടെ ബുദ്ധിയും ഉൾക്കാഴ്ചയും കൊണ്ട് അദ്ദേഹം ഓർമ്മിക്കപ്പെടും. മാധ്യമ ലോകത്തും രാഷ്ട്രീയ ത്തിലും അദ്ദേഹം വേറിട്ടു നിന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു.  കുടുംബത്തിനും ആരാധകർക്കും അനുശോചനം. ഓം ശാന്തി."

*****



(Release ID: 1751321) Visitor Counter : 144