പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാരാലിമ്പിക്‌സ് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ സുമിത് ആന്റിലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 30 AUG 2021 5:39PM by PIB Thiruvananthpuram

ടോക്കിയോയില്‍ നടക്കുന്ന പാരാലിമ്പിക്‌സ് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ സുമിത് ആന്റിലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു ; 
'നമ്മുടെ കായികതാരങ്ങള്‍ # പാരാലിമ്പിക്‌സില്‍ തിളങ്ങുന്നത് തുടരുന്നു ! പാരാലിമ്പിക്‌സില്‍ സുമിത് ആന്റിലിന്റെ തകര്‍പ്പന്‍ റെക്കോര്‍ഡ് പ്രകടനത്തില്‍ രാജ്യം അഭിമാനിക്കുന്നു. അഭിമാനകരമായ സ്വര്‍ണ മെഡല്‍ നേടിയ സുമിത്തിന് അഭിനന്ദനങ്ങള്‍. ഭാവിയില്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. '

******



(Release ID: 1750568) Visitor Counter : 229