പ്രധാനമന്ത്രിയുടെ ഓഫീസ്‌

പിഎം ജൻ ധൻ യോജന ഏഴ് വർഷങ്ങൾ പിന്നിടുന്നു; ഇന്ത്യയുടെ വികസന പാതയെ എന്നെന്നേക്കുമായി പരിവർത്തനം ചെയ്ത സംരംഭമെന്ന് പ്രധാനമന്ത്രി

Posted On: 28 AUG 2021 11:18AM by PIB Thiruvananthpuram

പ്രധാനമന്ത്രി ജൻ ധൻ യോജനയുടെ ഏഴ് വർഷത്തെ പൂർത്തീകരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി ജൻ ധൻ യോജന വിജയിപ്പിക്കാൻ പ്രവർത്തിച്ച എല്ലാവരുടെയും അശ്രാന്ത പരിശ്രമത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഇന്ത്യയുടെ വികസന പാതയെ എന്നെന്നേക്കുമായി പരിവർത്തനം ചെയ്ത ഒരു സംരംഭമായ പി എം ജൻ ധൻ യോജനയുടെ  ഏഴ് വർഷങ്ങൾ ഇന്ന് ഞങ്ങൾ ആഘോഷിക്കുന്നു.  സാമ്പത്തിക ഉൾപ്പെടുത്തലും അന്തസ്സും ഒപ്പം എണ്ണമറ്റ ഇന്ത്യക്കാർക്ക് ശാക്തീകരണവും ഇത് ഉറപ്പുവരുത്തി. ജൻ ധൻ യോജന കൂടുതൽ സുതാര്യതയ്ക്ക്  സഹായിച്ചു.

പി എം ജൻ ധൻ യോജന വിജയിപ്പിക്കാൻ പ്രവർത്തിച്ച എല്ലാവരുടെയും അശ്രാന്ത പരിശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. അവരുടെ ശ്രമങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുന്നു. "(Release ID: 1749854) Visitor Counter : 42