പ്രധാനമന്ത്രിയുടെ ഓഫീസ്‌

യുവ കലാകാരന്റെ പെയിന്റിംഗുകൾക്കും പൊതുജനാരോഗ്യത്തോടുള്ള ആശങ്കയ്ക്കും പ്രധാനമന്ത്രിയുടെ അഭിനന്ദനം


സർഗ്ഗാത്മക മേഖലകളിലെ യുവജനങ്ങളുടെ താൽപ്പര്യവും ഉപാസനയും കാണുന്നത് വളരെ സന്തോഷകരം : പ്രധാനമന്ത്രി


നിങ്ങളുടെ ചിന്തകൾ നിങ്ങളുടെ പെയിന്റിംഗുകൾ പോലെ മനോഹരമാണ്: പ്രധാനമന്ത്രി


പ്രതിരോധ കുത്തിവയ്പ്പ് പ്രചാരണം , അച്ചടക്കം, എന്നിവയോടൊപ്പം 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ പരിശ്രമങ്ങൾ പകർച്ചവ്യാധിക്കെതിരായ നമ്മുടെ പോരാട്ടത്തിന് ശക്തി പകരുന്നു : പ്രധാനമന്ത്രി



പോസിറ്റീവിറ്റി പടർത്താനുള്ള സ്റ്റീവന്റെ ശ്രമത്തിൽ നിന്ന് ആളുകൾ പ്രചോദിതരാകുമെന്ന് പ്രതീക്ഷിക്കുന്നു


സ്റ്റീവൻ ഹാരിസ് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും രണ്ട് ചിത്രങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു

Posted On: 26 AUG 2021 5:40PM by PIB Thiruvananthpuram

ബെംഗളൂരുവിൽ നിന്നുള്ള സ്റ്റീവൻ ഹാരിസ് എന്ന വിദ്യാർത്ഥിയുടെ  ചിത്രങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കത്തെഴുതി 20 വയസ്സുള്ള ഈ യുവ കലാകാരൻ  പ്രധാനമന്ത്രിയുടെ രണ്ട് മനോഹരമായ ചിത്രങ്ങളും പ്രധാനമന്ത്രിക്കയച്ച  കത്തിനോടൊപ്പം  വച്ചിരുന്നു. പ്രോത്സാഹനവും പ്രശംസയും ഉൾപ്പെടുത്തിയാണ് പ്രധാനമന്ത്രി മറുപടി നൽകിയത് 

സർഗ്ഗാത്മക മേഖലകളിലെ യുവജനങ്ങളുടെ താൽപ്പര്യവും ഉപാസനയും  കാണുന്നത് വളരെ സന്തോഷകരമാണെന്ന് പ്രധാനമന്ത്രി എഴുതി. 'നിങ്ങളുടെ പെയിന്റിംഗുകൾ കാര്യങ്ങൾ ആഴത്തിൽ അനുഭവിക്കാനുള്ള നിങ്ങളുടെ കഴിവിനെ സൂചിപ്പിക്കുന്നു. സൂക്ഷ്‌മമായി സംവദിക്കുന്ന  ഭാവങ്ങൾ 
 ഹൃദയസ്പർശിയാണ്."  പ്രധാനമന്ത്രി കത്തിൽ  എഴുതി.

നിലവിലെ പ്രയാസമേറിയ  കാലഘട്ടത്തിൽ പൊതുജനാരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾക്ക് യുവ കലാകാരനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പകർച്ചവ്യാധിക്കെതിരായ നമ്മുടെ പോരാട്ടത്തിന് 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ പരിശ്രമങ്ങൾക്കൊപ്പം പ്രതിരോധ കുത്തിവയ്പ്പ്, അച്ചടക്കം എന്നിവയും ശക്തി പകരുമെന്ന്  പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . 
പോസിറ്റീവിറ്റി പടർത്താനുള്ള   സ്റ്റീവന്റെ ശ്രമത്തിൽ നിന്ന് ആളുകൾ പ്രചോദിതരാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ 15 വർഷമായി താൻ ചിത്ര രചന  നടത്തുകയാണെന്നും വിവിധ തലങ്ങളിൽ നൂറിലധികം അവാർഡുകൾ നേടിയിട്ടുണ്ടെന്നും സ്റ്റീവൻ തന്റെ കത്തിൽ പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയെ തന്റെ പ്രചോദനമെന്ന്  വിശേഷിപ്പിച്ച  അദ്ദേഹം കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയെ പ്രശംസിക്കുകയും ചെയ്തു.

സ്റ്റീവൻ ഹാരിസ് അയച്ച ചിത്രങ്ങൾ താഴെ കാണാം:

*****



(Release ID: 1749296) Visitor Counter : 220