ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

പ്രതിദിന വാക്സിൻ വിതരണത്തിൽ പുതിയ ഉയരം കീഴടക്കി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 88.13 ലക്ഷം ഡോസുകൾ

Posted On: 17 AUG 2021 1:18PM by PIB Thiruvananthpuram

 



 പ്രായപൂർത്തിയായ ഇന്ത്യക്കാരിൽ  46 ശതമാനം പേർക്ക് ആദ്യ  ഡോസും, 13 ശതമാനം പേർക്ക് രണ്ടു ഡോസുകളും ലഭിച്ചുകഴിഞ്ഞു

ന്യൂഡൽഹി , ആഗസ്റ്റ് 17,2021

ഒരു സുപ്രധാന നേട്ടത്തിൽ,  ഇന്നലെ( 2021 ആഗസ്റ്റ് 16 ) നടന്ന ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് കീഴിൽ രാജ്യത്ത് വിതരണം ചെയ്തത് 88 ലക്ഷത്തോളം (88,13,919)  വാക്സിൻ ഡോസുകൾ.

2021 ജൂൺ ഏഴിന്  നിലവിലെ വാക്സിൻ വിതരണ ഘട്ടം പ്രഖ്യാപിച്ചുകൊണ്ട്  സംസാരിക്കവേ, സ്വയം വാക്സിൻ സ്വീകരിക്കാനും, പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും ശ്രദ്ധിക്കണമെന്ന് രാജ്യത്തെ പൗരൻമാരോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു  

കോവിഡ് 19 മഹാമാരിക്ക്എതിരായ ഭാരത സർക്കാരിന്റെ പോരാട്ടത്തിൽ ജനങ്ങൾ നൽകിയിട്ടുള്ള വിശ്വാസമാണ് ഇന്നത്തെ ഈ നേട്ടം സൂചിപ്പിക്കുന്നത്.

 രാജ്യത്ത് ഉടനീളമുള്ള  കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ   വേഗം വർദ്ധിപ്പിക്കാനും കൂടുതൽ പേരിലേക്ക് വാക്സിൻ എത്തിക്കാനും കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്

 കൂടുതൽ വാക്സിൻ ഡോസുകൾ ലഭ്യമാക്കിയതിലൂടെ പ്രതിരോധകുത്തിവെപ്പ് യജ്ഞത്തിന് ശക്തിപകരാൻ സാധിച്ചിട്ടുണ്ട്. 15 ദിവസം മുൻപ് തന്നെ വാക്സിനുകളുടെ ലഭ്യത സംബന്ധിച്ച ധാരണ ലഭിക്കുന്നത് വിതരണം സംബന്ധിച്ച്  മികച്ച ആസൂത്രണത്തിന് സംസ്ഥാന  -കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളെ സഹായിക്കുന്നു. ഒപ്പം വാക്സിൻ  വിതരണശൃംഖല തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടു പോകുന്നതിനും ഇത്  വഴിതുറക്കുന്നു
 
 88.13 ലക്ഷത്തിലേറെ ഡോസുകൾ വിതരണം ചെയ്തതിലൂടെ  രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം 55.47 കോടി പിന്നിട്ടു (55,47,30,609). രാജ്യത്തെ പ്രായപൂർത്തിയായവരിൽ 46 ശതമാനം പേർക്കും ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു

കൂടാതെ, രാജ്യത്ത് പ്രായപൂർത്തിയായവരിൽ  13 ശതമാനം പേരും രണ്ട് ഡോസുകൾ സ്വീകരിച്ച്, കോവിഡിന് എതിരായ സംരക്ഷണം നേടിക്കഴിഞ്ഞു 

 
IE/SKY

(Release ID: 1746681) Visitor Counter : 219