പ്രധാനമന്ത്രിയുടെ ഓഫീസ്
വീട്, വൈദ്യുതി, ശുചിമുറികള്‍, ഗ്യാസ്, റോഡുകള്‍, ആശുപത്രികള്‍, സ്‌കൂള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സ്ത്രീകളെയും പാവപ്പെട്ട സ്ത്രീകളെയും ബാധിച്ചു: പ്രധാനമന്ത്രി
വീടും അടുക്കളയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കപ്പെടുമ്പോള്‍ മാത്രമേ നമ്മുടെ പെണ്‍മക്കള്‍ക്ക് വീടും അടുക്കളയും വിട്ട് രാജ്യനിര്‍മ്മാണത്തില്‍ വ്യാപകമായി സംഭാവന ചെയ്യാനാകൂ: പ്രധാനമന്ത്രി
നാം ഇന്നു സ്വാതന്ത്ര്യത്തിന്റെ 75 -ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളുടെ പുരോഗതി കാണുമ്പോള്‍, ഈ അടിസ്ഥാന പ്രശ്‌നങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പരിഹരിക്കപ്പെടേണ്ടത് അനിവാര്യമായിരുന്നു എന്ന തോന്നല്‍ ശക്തം: പ്രധാനമന്ത്രി
കഴിഞ്ഞ 6-7 വര്‍ഷങ്ങളില്‍, സ്ത്രീ ശാക്തീകരണത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ക്കു ദൗത്യസ്വഭാവത്തില്‍ പരിഹാരം കണ്ടെത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചു: പ്രധാനമന്ത്രി
സഹോദരിമാരുടെ ആരോഗ്യം, സൗകര്യം, ശാക്തീകരണം എന്നിവയ്ക്ക് ഉജ്ജ്വല യോജനയില്‍ നിന്ന് ലഭിച്ചതു വലിയ പ്രചോദനം: പ്രധാനമന്ത്രി
Posted On:
10 AUG 2021 9:35PM by PIB Thiruvananthpuram
സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള കേന്ദ്ര ഗവണ്‍മെന്റ് സമീപനത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിുടെ സമഗ്ര വിവരണം. പാര്‍പ്പിടം, വൈദ്യുതി, ശുചിമുറികള്‍, ഗ്യാസ്, റോഡുകള്‍, ആശുപത്രികള്‍, സ്‌കൂള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സ്ത്രീകളെ പൊതുവെയും പാവപ്പെട്ട സ്ത്രീകളെ പ്രത്യേകിച്ചും കഠിനമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് നാം സ്വാതന്ത്ര്യത്തിന്റെ 75 -ാം വര്‍ഷത്തിലേക്ക് കടക്കുകയും കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളുടെ പുരോഗതി കാണുകയും ചെയ്യുമ്പോള്‍, ഈ പ്രശ്‌നങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ പരിഹരിക്കപ്പെടേണ്ടത് അനിവാര്യമായിരുന്നു എന്ന തോന്നല്‍ ശക്തമാണ്, പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉത്തര്‍പ്രദേശിലെ മഹോബയില്‍ ഉജ്ജ്വാല 2.0 പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചോര്‍ച്ചയുള്ള മേല്‍ക്കൂര, വൈദ്യുതിയുടെ അഭാവം, കുടുംബത്തിലെ അസുഖം, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇരുട്ട് വീഴാന്‍ കാത്തിരിക്കേണ്ടി വരുന്നത്, സ്‌കൂളുകളില്‍ ശുചിമുറി ഇല്ലാത്തത് തുടങ്ങിയതെല്ലാം നമ്മുടെ അമ്മമാരെയും പെണ്‍മക്കളെയും നേരിട്ട് ബാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ അമ്മമാര്‍ പുകയും ചൂടും മൂലം കഷ്ടപ്പെടുന്നത് കണ്ടാണ് നമ്മുടെ തലമുറ വളര്‍ന്നതെന്ന് പറഞ്ഞ് പ്രധാനമന്ത്രി സ്വന്തം ജീവിതാനുഭവങ്ങളിലേക്കു സൂചന നല്‍കി.
ഈ അടിസ്ഥാന ആവശ്യങ്ങള്‍ നടപ്പാക്കുന്നതിനാണ് ഇപ്പോഴും നമ്മുടെ ഊര്‍ജ്ജം ചെലവഴിക്കുന്നതെങ്കില്‍, സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷത്തിലേക്ക് എങ്ങനെ നീങ്ങുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. അവ നേടാനും അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ ഒരു കുടുംബത്തിനോ സമൂഹത്തിനോ എങ്ങനെ വലിയ സ്വപ്നം കാണാനും കഴിയും? ഒരു സമൂഹത്തിന് അതിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയണമെങ്കില്‍ ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാകുമെന്ന തോന്നല്‍ അത്യന്താപേക്ഷിതമാണ്. ആത്മവിശ്വാസം ഇല്ലാതെ ഒരു രാഷ്ട്രത്തിന് എങ്ങനെ ആത്മനിര്‍ഭര്‍ (സ്വാശ്രിതം) ആകാന്‍ കഴിയും', പ്രധാനമന്ത്രി ചോദിച്ചു.
2014 ല്‍ തങ്ങൾ ഈ ചോദ്യങ്ങള്‍ തങ്ങളോടുതന്നെ ചോദിച്ചതായി ശ്രീ മോദി പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ പരിഹരിക്കേണ്ടതുണ്ടെന്ന് വളരെ വ്യക്തമായിരുന്നു. വീടും അടുക്കളയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കപ്പെടുമ്പോള്‍ മാത്രമേ നമ്മുടെ പെണ്‍മക്കള്‍ക്ക് വീടും അടുക്കളയും വിട്ട് രാജ്യനിര്‍മ്മാണത്തില്‍ വ്യാപകമായി സംഭാവന ചെയ്യാനാകൂ. അതിനാല്‍, കഴിഞ്ഞ 6-7 വര്‍ഷങ്ങളില്‍, ദൗത്യസ്വഭാവത്തില്‍ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടാന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതു പോലുള്ള നിരവധി ഇടപെടലുകളുടെ പട്ടിക അദ്ദേഹം നിരത്തി. ശുചിത്വഭാരത ദൗത്യത്തിനു കീഴില്‍ രാജ്യത്തുടനീളം കോടിക്കണക്കിന് ശുചിമുറികള്‍ നിര്‍മ്മിച്ചു
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 2 കോടിയിലധികം വീടുകള്‍ നിര്‍മിച്ചു നല്‍കി; അതില്‍ കൂടുതലും സ്ത്രീകളുടെ പേരിലാണ്.
ഗ്രാമീണ റോഡുകള്‍ നിര്‍മിക്കുകയും സൗഭാഗ്യ യോജനയില്‍ 3 കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുകയും ചെയ്തു.
ആയുഷ്മാന്‍ ഭാരത് 50 കോടി ആളുകള്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ പരിരക്ഷ നല്‍കുന്നു.
മാതൃവന്ദന യോജന പ്രകാരം ഗര്‍ഭകാലത്ത് പ്രതിരോധ കുത്തിവയ്പ്പിനും പോഷകാഹാരത്തിനും നേരിട്ടുള്ള പണ കൈമാറ്റം ഉറപ്പാക്കി.
കൊറോണ കാലത്ത് സ്ത്രീകളുടെ ജന്‍ധന്‍ അക്കൗണ്ടില്‍ 30 ആയിരം കോടി രൂപ ഗവണ്‍മെന്റ് നിക്ഷേപിച്ചു. നമ്മുടെ സഹോദരിമാര്‍ക്ക് ഇപ്പോള്‍ ജല്‍ ജീവന്‍ മിഷന്റെ കീഴില്‍ പൈപ്പ് വെള്ളം ലഭിക്കുന്നു.
ഈ പദ്ധതികള്‍ സ്ത്രീകളുടെ ജീവിതത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സഹോദരിമാരുടെ ആരോഗ്യം, സൗകര്യം, ശാക്തീകരണം എന്നിവയ്ക്ക് ഉജ്ജ്വല യോജനയില്‍ നിന്ന് വലിയ പ്രചോദനം ലഭിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍, ദരിദ്ര, ദളിത്, പിന്നാക്കം, ആദിവാസി കുടുംബങ്ങളിലെ 8 കോടി സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനുകള്‍ നല്‍കി. ഈ സൗജന്യ ഗ്യാസ് കണക്ഷന്റെ പ്രയോജനം കൊറോണ മഹാമാരിയുടെ കാലഘട്ടത്തില്‍ അനുഭവപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസങ്ങളോളം സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ ലഭിച്ചു. '' സങ്കല്‍പ്പിക്കുക, ഉജ്ജ്വല ഇല്ലായിരുന്നെങ്കില്‍, ഈ പാവപ്പെട്ട സഹോദരിമാരുടെ അവസ്ഥ എന്തായിരുന്നിരിക്കും? '' പ്രധാനമന്ത്രി ചോദിച്ചു.
(Release ID: 1744672)
Visitor Counter : 211
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada