ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 50.86 കോടി പിന്നിട്ടു
രാജ്യത്തെ രോഗമുക്തി നിരക്ക് 97.4% എന്ന ഏറ്റവുമുയർന്ന നിലയിൽ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 35,499 പേർക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (4,02,188) ആകെ രോഗബാധിതരുടെ 1.26%
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.59%) കഴിഞ്ഞ 14 ദിവസമായി 3 ശതമാനത്തിൽ താഴെ
Posted On:
09 AUG 2021 10:15AM by PIB Thiruvananthpuram
രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 50.86 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 58,79,068 സെഷനുകളിലൂടെ ആകെ 50,86,64,759 ഡോസ് വാക്‌സിൻ നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,11,590 ഡോസ് വാക്‌സിൻ നൽകി.
ഇതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 1,03,32,881
രണ്ടാം ഡോസ് 79,82,037
മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 1,82,17,136
രണ്ടാം ഡോസ് 1,17,58,909
18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 17,67,66,853
രണ്ടാം ഡോസ് 1,20,24,776
45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 11,18,71,679
രണ്ടാം ഡോസ് 4,26,95,084
60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 7,84,79,044
രണ്ടാം ഡോസ് 3,85,36,360
ആകെ 50,86,64,759
ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.
ദേശീയ രോഗമുക്തി നിരക്ക് 97.4% ആയി. മഹാമാരി ആരംഭിച്ചതിനുശേഷം രോഗമുക്തിനിരക്കിലുണ്ടായ ഏറ്റവും വലിയ വർധനയാണിത്.
രാജ്യത്താകെ ഇതുവരെ 3,11,39,457 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,686 പേർ സുഖം പ്രാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 35,499 പേർക്കാണ്.
തുടർച്ചയായ 43-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 4,02,188 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.26% മാത്രമാണ്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,71,871 പരിശോധനകൾ നടത്തി. ആകെ 48 കോടിയിലേറെ (48,17,67,232) പരിശോധനകളാണ് ഇന്ത്യയിൽ ഇതുവരെ നടത്തിയത്.
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.35 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.59 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 63-ാം ദിവസവും 5 ശതമാനത്തിൽ താഴെ തുടരുന്നു.
******
(Release ID: 1743934)
Visitor Counter : 237