പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ആഗസ്റ്റ് 10 ന് ഉജ്ജ്വല 2.0 പുറത്തിറക്കും

Posted On: 08 AUG 2021 4:56PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  2021 ആഗസ്റ്റ് 10 ന്  ഉത്തർപ്രദേശിലെ  മഹോബയിൽ  എൽപിജി കണക്ഷനുകൾ കൈമാറികൊണ്ട്   ഉജ്ജ്വല 2.0  (പ്രധാനമന്ത്രി ഉജ്ജ്വല യോജന - പി എം യു വൈ ) ന്  തുടക്കം കുറിക്കും . വീഡിയോ കോൺഫറൻസിംഗ് വഴി ഉച്ചയ്ക്ക് 12:30 ന് നടക്കുന്ന ` പരിപാടിയിൽ, പ്രധാനമന്ത്രി ഉജ്ജ്വലയുടെ ഗുണഭോക്താക്കളുമായി സംവദിക്കും.  രാജ്യത്തെ അഭിസംബോധനയും  ചെയ്യും.


ഉജ്ജ്വല 1.0 മുതൽ ഉജ്ജ്വല 2.0 വരെയുള്ള യാത്ര


2016 ൽ  ഉജ്ജ്വല 1.0  ആരംഭിച്ച സമയത്ത്, ബിപിഎൽ കുടുംബങ്ങളിലെ 5 കോടി വനിതാ അംഗങ്ങൾക്ക് എൽപിജി കണക്ഷനുകൾ നൽകാൻ ലക്ഷ്യമിട്ടിരുന്നു. തുടർന്ന്, 2018 ഏപ്രിലിൽ ഈ പദ്ധതി വിപുലീകരിച്ചു, ഏഴ് വിഭാഗങ്ങളിൽ നിന്ന് (പട്ടികജാതി/  പട്ടിക വർഗ്ഗ , പി എം യു വൈ , എ എ വൈ , ഏറ്റവും പിന്നോക്ക വിഭാഗങ്ങൾ, ) എന്നിവയിൽ നിന്നുള്ള വനിതാ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി. കൂടാതെ, ലക്ഷ്യം 8 കോടി എൽപിജി കണക്ഷനുകളായി പരിഷ്കരിച്ചു. ഈ ലക്ഷ്യം   ലക്ഷ്യമിട്ട തീയതിക്ക് ഏഴ് മാസം മുമ്പ് 2019 ഓഗസ്റ്റിൽ കൈവരിക്കപ്പെട്ടു. 

2021-22 സാമ്പത്തിക വർഷത്തെ കേന്ദ്ര  ബജറ്റിൽ, പി എം യു വൈ സ്കീമിന് കീഴിൽ ഒരു കോടി എൽ പി ജി  കണക്ഷൻ അധികമായി നൽകുമെന്ന് പ്രഖ്യാപിച്ചു. ഈ ഒരു കോടി അധിക പി എം യു വൈ കണക്ഷനുകൾ (ഉജ്ജ്വല 2.0 ന് കീഴിൽ) പി എം യു വൈ- യുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താൻ  കഴിയാത്ത താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് നിക്ഷേപരഹിത    എൽ പി ജി   കണക്ഷനുകൾ നൽകാൻ ലക്ഷ്യമിടുന്നു.

ഡെപ്പോസിറ്റ് രഹിത     എൽപിജി കണക്ഷനോടൊപ്പം, ഉജ്ജ്വല 2.0 ൽ  ആദ്യ റീഫില്ലും ഹോട്ട് പ്ലേറ്റും ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകും. കൂടാതെ, എൻറോൾമെന്റ് നടപടിക്രമത്തിന് കുറഞ്ഞ കടലാസ്സ് ജോലികൾ മതിയാകും .  കുടിയേറ്റക്കാർ  ഉജ്ജ്വല 2.0 ൽ,  റേഷൻ കാർഡോ വിലാസ തെളിവോ സമർപ്പിക്കേണ്ടതില്ല. 'കുടുംബം ' വിലാസത്തിന്റെ തെളിവ് 'എന്നതിനും ഒരു സ്വയം സാക്ഷ്യപ്പെടുത്തൽ മതിയാകും.  സാർവത്രിക  എൽപിജി  ലഭ്യത സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് നേടാൻ ഉജ്ജ്വല 2.0 സഹായിക്കും.

കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രിയും ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും ചടങ്ങിൽ സന്നിഹിതരായിരിക്കും.


(Release ID: 1743865) Visitor Counter : 468