പ്രധാനമന്ത്രിയുടെ ഓഫീസ്‌

വനിതാ ഹോക്കിയിൽ നമുക്ക് ഒരു മെഡൽ കഷ്ടിച്ച് നഷ്ടമായി, പക്ഷേ ഈ ടീം പുതിയ ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി

Posted On: 06 AUG 2021 10:01AM by PIB Thiruvananthpuram

വനിതാ ഹോക്കിയിൽ നമുക്ക് ഒരു മെഡൽ നഷ്ടമായി എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു, എന്നാൽ ഈ ടീം പുതിയ  ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു- അവിടെ നാം  മികച്ചത് നൽകുകയും പുതിയ അതിരുകൾ  താണ്ടുകയും  ചെയ്തു.  2020 ടോക്കിയോ ഒളിമ്പിക്സിൽ നമ്മുടെ വനിതാ ഹോക്കി ടീമിന്റെ മികച്ച പ്രകടനം നാം  എപ്പോഴും ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞൂ : 

"ടോക്കിയോ 2020 -ലെ നമ്മുടെ വനിതാ ഹോക്കി ടീമിന്റെ മികച്ച പ്രകടനം നാം  എപ്പോഴും ഓർക്കും. അവർ മത്സരത്തിൽ ഉടനീളം അവരുടെ മികച്ചത് നൽകി. ടീമിലെ ഓരോ അംഗവും ശ്രദ്ധേയമായ ധൈര്യവും നൈപുണ്യവും സഹിഷ്ണുതയും കൊണ്ട് അനുഗ്രഹീതരാണ്. ഈ മികച്ച ടീമിനെക്കുറിച്ച് ഇന്ത്യ അഭിമാനിക്കുന്നു.

വനിതാ ഹോക്കിയിൽ നമുക്ക്  ഒരു മെഡൽ  കഷ്ടിച്ച്  നഷ്‌ടമായി,  പക്ഷേ ഈ ടീം പുതിയ  ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു- അവിടെ നാം  മികച്ചത്  നൽകുകയും  പുതിയ അതിരുകൾ  താണ്ടുകയും  ചെയ്തു  അതിലും  പ്രധാനം , #ടോക്കിയോ 2020 -ലെ അവരുടെ വിജയം ഇന്ത്യയിലെ പെൺമക്കളെ ഹോക്കി  കളി ഏറ്റെടുക്കാനും അതിൽ മികവ് പുലർത്താനും പ്രേരിപ്പിക്കും. ഈ ടീമിനെക്കുറിച്ച് അഭിമാനമുണ്ട്. 



(Release ID: 1743048) Visitor Counter : 194