പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യയിലെ പ്രത്യേക വ്യാപാര പ്രതിനിധിയായ ടോണി അബോട്ടും തമ്മില്‍ കൂടിക്കാഴ്ച നടത്തി
Posted On:
05 AUG 2021 6:24PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയയുടെ മുന്‍ പ്രധാനമന്ത്രി ടോണി അബോട്ടുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. 2021 ഓഗസ്റ്റ് 2 മുതല്‍ 6 വരെ ഇന്ത്യാസന്ദര്‍ശനം നടത്തുന്ന അദ്ദേഹത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക വ്യാപാര പ്രതിനിധിയായി കണക്കിലെടുത്തായിരുന്നു ചര്‍ച്ച.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സമഗ്ര നയപങ്കാളിത്തത്തിന്റെ മുഴുവന്‍ സാധ്യതകളും ആവിഷ്‌കരിക്കുന്നതിനായി ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉയരുന്ന സാമ്പത്തിക വെല്ലുവിളികള്‍ സുഗമമായി നേരിടാന്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മികച്ച സാമ്പത്തിക സഹകരണം സഹായിക്കും. സുസ്ഥിരവും സുരക്ഷിതവും സമൃദ്ധവുമായ ഇന്തോ-പസഫിക് മേഖലയെക്കുറിച്ചുള്ള പങ്കാളിത്ത മനോഭാവം സാധ്യമാക്കുന്നതിനും ഇതു സഹായിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
ഇന്ത്യ-ഓസ്ട്രേലിയ ബന്ധം സമീപകാലത്ത് മികച്ച രീതിയില്‍ വളരുന്നതില്‍ പ്രധാനമന്ത്രി മോദി സംതൃപ്തി പ്രകടിപ്പിച്ചു. ഈ യാത്രയില്‍ പ്രധാനമന്ത്രി മോറിസന്റെയും മുന്‍ പ്രധാനമന്ത്രി അബോട്ടിന്റെയും സുപ്രധാന സംഭാവനകളെ ശ്ലാഘിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി മോറിസണുമായി നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയെക്കുറിച്ചും പ്രധാനമന്ത്രി അനുസ്മരിച്ചു. സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ പ്രധാനമന്ത്രി മോറിസണ് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യക്കുള്ള ആഗ്രഹം ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.
2020 ജൂണ്‍ 4ന് പ്രധാനമന്ത്രി മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും തമ്മില്‍ നടന്ന നേതാക്കളുടെ വെര്‍ച്വല്‍ ഉച്ചകോടിയില്‍, ഉഭയകക്ഷി ബന്ധം വിപുലമായ വ്യാപാര പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍, മറ്റു പലകാര്യങ്ങള്‍ക്കുമൊപ്പം, പരസ്പരനേട്ടത്തിനായി വ്യാപാരവിപുലീകരണവും നിക്ഷേപ സാധ്യതകളും പ്രോത്സാഹിപ്പിക്കു ന്നതിനായി ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഉഭയകക്ഷി സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടിയില്‍ (സിഇസിഎ) വീണ്ടും ഏര്‍പ്പെടാനും തീരുമാനിച്ചു. ടോണി അബോട്ടിന്റെ ഇപ്പോഴത്തെ സന്ദര്‍ശനം ഈ പരസ്പരാഭിലാഷത്തിന്റെ പ്രതിഫലനമാണ്.
*****
(Release ID: 1742898)
Visitor Counter : 221
Read this release in:
Marathi
,
English
,
Urdu
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada