പ്രധാനമന്ത്രിയുടെ ഓഫീസ്‌

ടോക്കിയോ ഒളിമ്പിക്സ് 2020 ലെ ബോക്സിംഗിൽ വെങ്കല മെഡൽ നേടിയ ലവ്ലിന ബോർഗോഹെയ്നെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 04 AUG 2021 12:04PM by PIB Thiruvananthpuram

ടോക്കിയോ ഒളിമ്പിക്സ് 2020 ലെ ബോക്സിംഗിൽ വെങ്കല മെഡൽ നേടിയതിന്  ലവ്ലിന ബോർഗോഹെയ്നെ    പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

ലവ്ലിന ബോർഗോഹെയ്ൻ നന്നായി പോരാടി. ബോക്സിംഗ് റിംഗിലെ അവരുടെ വിജയം നിരവധി ഇന്ത്യക്കാരെ പ്രചോദിപ്പിക്കുന്നു. അവരുടെ ദൃഢതയും നിശ്ചയദാർഢ്യവും പ്രശംസനീയമാണ്. വെങ്കലം നേടിയതിന് അഭിനന്ദനങ്ങൾ.  ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ. #ടോക്കിയോ 2020.



(Release ID: 1742198) Visitor Counter : 193