പ്രധാനമന്ത്രിയുടെ ഓഫീസ്
സർദാർ വല്ലഭ്ഭായ് പട്ടേൽ ദേശീയ പോലീസ് അക്കാദമിയിലെ ഐപിഎസ് പ്രൊബേഷനർമാരുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും
Posted On:
30 JUL 2021 10:06PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ( 2021 ജൂലൈ 31 ന് ) രാവിലെ 11 മണിക്ക് സർദാർ വല്ലഭ്ഭായ് പട്ടേൽ ദേശീയ പോലീസ് അക്കാദമിയിലെ ഐപിഎസ് പ്രൊബേഷനർമാരെ വീഡിയോ കോൺഫറൻസിംഗ് വഴി അഭിസംബോധന ചെയ്യും . പ്രൊബേഷനർമാരുമായി അദ്ദേഹം ആശയവിനിമയവും നടത്തും.
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
എസ് വി പി എൻ പി എ യെ കുറിച്ച് :
സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി (എസ് വി പി എൻ പി എ ) ആണ് രാജ്യത്തെ പ്രധാന പോലീസ് പരിശീലന സ്ഥാപനം. ഇത് പ്രവേശന തലത്തിൽ ഇന്ത്യൻ പോലീസ് സർവീസിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുകയും സർവീസിലുള്ള ഐപിഎസ് ഉദ്യോഗസ്ഥർക്കായി വിവിധ ഇൻ-സർവീസ് കോഴ്സുകൾ നടത്തുകയും ചെയ്യുന്നു.
(Release ID: 1740936)
Visitor Counter : 159
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada