പ്രധാനമന്ത്രിയുടെ ഓഫീസ്‌

പുതിയ മന്ത്രിമാരെ പരിചയപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി മോദി രാജ്യസഭയില്‍ നടത്തിയ ആമുഖ പരാമർശങ്ങൾ

Posted On: 19 JUL 2021 3:15PM by PIB Thiruvananthpuram

ബഹുമാന്യനായ സഭാധ്യക്ഷന്‍, 

മന്ത്രിസഭയിലെ പുതിയ അംഗങ്ങളെ സഭയില്‍ പരിചയപ്പെടുത്താന്‍ അങ്ങ് എന്നോട് ആവശ്യപ്പെട്ടു.

ഇന്ന് അതിനുള്ള അവസരമാണ്. രാജ്യത്തിന്റെ ഗ്രാമീണമേഖലയില്‍ നിന്നുള്ള, കര്‍ഷക കുടുംബാംഗങ്ങളുടെ മക്കളെ മന്ത്രിമാരെന്ന നിലയില്‍ ഈ ബഹുമാന്യസഭയില്‍ പരിചയപ്പെടുത്തുമ്പോള്‍, ചിലര്‍ക്ക് അത് ഇഷ്ടപ്പെടുന്നില്ല.

മന്ത്രിമാരായ വനിതകളെ സഭയില്‍ പരിചയപ്പെടുത്തുകയാണ്. എന്നാല്‍, അവരുടെ പേരുകള്‍ പോലും കേള്‍ക്കാന്‍ തയ്യാറാകാത്ത മനോഭാവമുള്ള, സ്ത്രീവിരുദ്ധ മനോഭാവമുള്ള ചിലരുണ്ട്.

ബഹുമാനപ്പെട്ട അധ്യക്ഷന്‍, 

പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള നിരവധി പേര്‍ നമ്മുടെ സഹമന്ത്രിമാരായി. ഈ സഭയില്‍ അവരെ അവതരിപ്പിക്കുന്നത് ഇഷ്ടപ്പെടാത്തവിധത്തില്‍ ഗോത്രവിഭാഗക്കാരോട് വിദ്വേഷമുള്ളവരുണ്ട്.

ബഹുമാനപ്പെട്ട അധ്യക്ഷന്‍,

ഈ സഭയ്ക്കു മുന്നില്‍ നിരവധി ദളിത് മന്ത്രിമാരെ പരിചയപ്പെടുത്തുകയാണ്. എന്നാല്‍, ദളിത് സമൂഹത്തിന്റെ പ്രതിനിധികളെ കേള്‍ക്കാന്‍ ചിലര്‍ തയ്യാറല്ല. ദളിതരെ അംഗീകരിക്കാത്ത, ആദിവാസികളെ അംഗീകരിക്കാത്ത, കര്‍ഷകരുടെ മക്കളെ അംഗീകരിക്കാത്ത ഈ മാനസികാവസ്ഥയ്ക്ക് എന്താണു പറയേണ്ടത്? സ്ത്രീകളെ ബഹുമാനിക്കാത്ത ഇത്തരം മാനസികാവസ്ഥയ്ക്ക് എന്തു പറയണം? ഇത്തരം വികല മനോഭാവം സഭ ആദ്യമായാണ് കാണുന്നത്.

ബഹുമാനപ്പെട്ട അധ്യക്ഷന്‍,

ഇവരെ പരിചയപ്പെടുത്താന്‍ എനിക്ക് അവസരം തന്നതിന് ഞാന്‍ താങ്കളോടു നന്ദി പറയുന്നു. മന്ത്രിസഭയിലെ പുതിയ അംഗങ്ങളെ രാജ്യസഭയില്‍ ഞാന്‍ പരിചയപ്പെടുത്തിയതായി കണക്കാക്കുക.(Release ID: 1737162) Visitor Counter : 23