പ്രധാനമന്ത്രിയുടെ ഓഫീസ്
മുംബൈയിൽ മതിൽ ഇടിഞ്ഞതിനെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
പിഎംഎൻആർഎഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു
Posted On:
18 JUL 2021 10:47AM by PIB Thiruvananthpuram
മുംബൈയിലെ ചെമ്പൂരിലും വിക്രോളിയിലും മതിൽ ഇടിഞ്ഞതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും വീതം അനുവദിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു
പിഎംഒ ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു, "മുംബൈയിലെ ചെമ്പൂരിലും വിക്രോലിയിലും മതിൽ ഇടിഞ്ഞതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ ദുഖിതനാണ്. വേദനയുടെ ഈ മണിക്കൂറിൽ, എന്റെ ചിന്തകൾ ദുഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു : പ്രധാനമന്ത്രി നരേന്ദ്ര മോദി
മുംബൈയിൽ മതിൽ തകർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും."
(Release ID: 1736515)
Visitor Counter : 186
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada