പഞ്ചായത്തീരാജ് മന്ത്രാലയം

  സ്വാമിത്വ (SVAMITVA) പദ്ധതി നിർവഹണ പുരോഗതി ഗവണ്മെന്റ് അവലോകനം ചെയ്തു

Posted On: 13 JUL 2021 3:42PM by PIB Thiruvananthpuram

 


ന്യൂഡൽഹി , ജൂലൈ 13,2021


 സ്വാമിത്വ പദ്ധതിയും ഇ-പഞ്ചായത്ത് പരിപാടികളും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പുരോഗതി, കേന്ദ്ര പഞ്ചായത്തിരാജ്, ഗ്രാമവികസന മന്ത്രി ശ്രീ ഗിരിരാജ് സിംഗ്, പഞ്ചായത്തിരാജ് സഹമന്ത്രി ശ്രീ കപിൽ മോരേശ്വർ പാട്ടീൽ എന്നിവർ അവലോകനം ചെയ്തു.

മറ്റ് മന്ത്രാലയങ്ങൾ / സംസ്ഥാന വകുപ്പുകളുമായി ചേർന്ന് പഞ്ചായത്തിരാജ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശ്രീ ഗിരിരാജ് സിംഗ് അഭിപ്രായപ്പെട്ടു.  2022 ൽ വരാനിരിക്കുന്ന 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് (ആസാദി കാ അമൃത് മഹോത്സവ്) ഗ്രാമസഭാ യോഗങ്ങൾ നടത്താനും  അത്തരം യോഗങ്ങളിൽ വിശാലമായ തലത്തിലുള്ള അജണ്ടകൾ /  ശ്രദ്ധകേന്ദ്രീകരിക്കേണ്ട ചർച്ചാ വിഷയങ്ങൾ   എന്നിവ  വിശദമാക്കാനും മന്ത്രി ആവശ്യപ്പെട്ടു.

അവലോകന യോഗത്തിൽ, കേന്ദ്ര ധനകാര്യ കമ്മീഷന്റെ (CFC ) കീഴിലുള്ള പ്രവർത്തന, പരിപാലന ചെലവുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പഞ്ചായത്തി രാജ് മന്ത്രാലയം  /  വകുപ്പുകളുടെ ഇടപെടലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇ-ഗ്രാംസ്വരാജിന് കൈമാറുക, ആസാദി കാ അമൃത് മഹോത്സവിന്റെ ആഘോഷം, ഗ്രാമ പഞ്ചായത്ത് ഭവനിലെ ബയോമെട്രിക് ഹാജർ സംവിധാനത്തിന്റെ സാധ്യത,  പൊതു സേവന കേന്ദ്രങ്ങളുടെ (സി‌എസ്‌സി)പങ്ക് / സേവനങ്ങൾ, ഗ്രാമതല സംരംഭകർ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു.
 
IE/SKY


(Release ID: 1735121) Visitor Counter : 155